TRENDING:

Covid 19 | സംസ്ഥാനത്ത് 353 പേർക്ക് കോവിഡ്; ഇനി ചികിത്സയിലുള്ളത് 2351 പേർ കൂടി

Last Updated:

കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 325 പേര്‍ രോഗമുക്തി നേടി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരളത്തില്‍ (Kerala) 353 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു. എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19, പത്തനംതിട്ട 16, ആലപ്പുഴ 12, പാലക്കാട് 9, കണ്ണൂര്‍ 9, മലപ്പുറം 7, വയനാട് 7, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,614 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 72 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,339 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 325 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 46, കൊല്ലം 16, പത്തനംതിട്ട 29, ആലപ്പുഴ 10, കോട്ടയം 43, ഇടുക്കി 19, എറണാകുളം 75, തൃശൂര്‍ 21, പാലക്കാട് 2, മലപ്പുറം 11, കോഴിക്കോട് 31, വയനാട് 9, കണ്ണൂര്‍ 8, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2351 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

advertisement

Covid 19 വായുവിലൂടെ പകരുന്നതായി സ്ഥിരീകരിച്ച് WHO; ഈ വസ്‌തുത സമ്മതിക്കാൻ രണ്ട് വർഷത്തിലേറെ സമയമെടുത്തത് എന്തുകൊണ്ട്?

കോവിഡ് മഹാമാരി (Covid Pandemic) ലോകത്തെയാകമാനം പിടിച്ചുലയ്ക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷങ്ങൾക്കു ശേഷം വൈറസ് പകരുന്നത് വായുവിലൂടെ (airborne) ആണെന്ന് സ്ഥിരീകരിച്ച് ലോകാരോ​ഗ്യ സംഘടനയുടെ (WHO) പഠന റിപ്പോർട്ട്. മുമ്പൊരിക്കലും സമ്മതിക്കാത്ത കാര്യമാണ് വെബ്സൈറ്റിലെ ഒരു പേജിൽ പുതിയതായി എഡിറ്റ് ചെയ്യപ്പെട്ട വാക്യത്തിലൂടെ സംഘടന ചൂണ്ടിക്കാണിക്കുന്നത്. 'കൊറോണ വൈറസ് എങ്ങനെയാണ് പടരുന്നത്?' എന്ന തലക്കെട്ടോടു കൂടിയ പേജിലാണ് ഇക്കാര്യം വിവരിക്കുന്നത്.

advertisement

വായുവിലെ സാംക്രമിക കണങ്ങൾ ശ്വസിക്കുന്നതിലൂടെ രോ​ഗം പകരുമെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ പുതിയ കണ്ടെത്തൽ. വൈറസ് സംബന്ധിച്ചും അത് പകരുന്നത് സംബന്ധിച്ചും മലക്കം മറിച്ചിലുകൾ പലതും കഴിഞ്ഞാണ് ഈ സമ്മതിക്കൽ. അവസാനം ഈ തുറന്നു പറച്ചിൽ നടത്തിയതിൽ സന്തോഷമുണ്ടെന്ന് കൊളറാഡോ ബോൾഡർ യൂണിവേഴ്സിറ്റിയിലെ രസതന്ത്രജ്ഞനായ ജോസ്-ലൂയിസ് ജിമെനെസ് പറഞ്ഞു.

മോശം വായുസഞ്ചാരമുള്ളതോ ആൾത്തിരക്ക് ഉള്ളതോ ആയ അടച്ചിട്ട മുറികളിൽ നിന്നും വായുവിലൂടെയുള്ള വൈറസ് വ്യാപനം വേഗത്തിലായിരിക്കുമെന്നും പഠനം പറയുന്നു. ഇത്തരം സ്ഥലങ്ങളിൽ വൈറസ് കണികകൾ വായുവിൽ കൂടുതൽ നേരം തങ്ങിനിന്നേക്കാമെന്നും വെബ്‍സൈറ്റിൽ ചൂണ്ടിക്കാട്ടുന്നു.

advertisement

കോവിഡ് പകരുന്നത് വായുവിലൂടെ അല്ലെന്നും രോ​ഗബാധിതൻ തുമ്മുമ്പോഴോ, ചുമക്കുമ്പോഴോ സംസാരിക്കുമ്പോഴോ വൈറസ് കണങ്ങൾ മറ്റുള്ളവരിലേക്ക് എത്തുകയെന്നും ആയിരുന്നു കോവിഡ് വ്യാപനം സംബന്ധിച്ച് ലോകാരോ​ഗ്യ സംഘടന ഏറ്റവുമാദ്യം പറഞ്ഞിരുന്നത്. രോ​ഗിയിൽ നിന്നും ഒരു മീറ്ററിൽ കൂടുതൽ അകലം പാലിക്കുക, ഇടക്കിടെ കൈകൾ വൃത്തിയാക്കുക, നമ്മൾ ഇടപെടുന്ന സ്ഥലങ്ങൾ സാനിറ്റൈസ് ചെയ്യുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവെച്ചു.

2020 ഒക്ടോബറിൽ എയ്‌റോസോൾ എന്നറിയപ്പെടുന്ന സ്രവങ്ങളിലൂടെ വൈറസ് പടരുമെന്നും അടച്ചിട്ട സ്ഥലങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും നല്ല വായുസഞ്ചാരം ഇല്ലാത്ത സ്ഥലങ്ങളിലും മാത്രം ഇത് ശ്രദ്ധിച്ചാൽ മതിയെന്നും സംഘടന തുടർന്ന് പറഞ്ഞു. ആറ് മാസങ്ങൾക്കു ശേഷം ഡബ്‍ള്യുഎച്ച്ഒ എത്തിയത് മറ്റൊരു കണ്ടെത്തലുമായാണ്. എയ്‌റോസോളുകൾക്ക് ഒരു മീറ്ററിലധികം സഞ്ചരിക്കാനാകുമെന്നും വായുവിൽ തങ്ങിനിൽക്കാനാകുമെന്നും അവർ പറഞ്ഞു.

advertisement

എന്നാലിപ്പോൾ അഞ്ചാംപനി, ചിക്കൻപോക്‌സ്, ക്ഷയം പോലെ വായുവിലൂടെ പകരുന്ന രോ​ഗങ്ങളുടെ ​ഗണത്തിൽ SARS-CoV-2 വൈറസിനെയും ഉൾപ്പെടുത്തിയിരിക്കുകയാണ് ഡബ്‍ള്യുഎച്ച്ഒ. വൈറസിന്റെ ആദ്യനാളുകൾ മുതൽ ആ​രോ​ഗ്യ വിദ​ഗ്ധരിൽ പലരും ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന കാര്യമാണ് ലോകാരോ​ഗ്യ സംഘടന ഒടുവിൽ ശരിവെച്ചിരിക്കുന്നത്. ഇക്കാര്യം തുറന്നുസമ്മതിക്കുന്നതിൽ സംഘടന വരുത്തിയ വീഴ്ചയെ പലരും വിമർശിക്കുന്നുണ്ട്. ശ്വാസകോശ വൈറസുകൾ എങ്ങനെ പടരുന്നു എന്നതിനെക്കുറിച്ചുള്ള ചില തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകാരോ​ഗ്യ സംഘടന ഇക്കാര്യം തുറന്നു സമ്മതിക്കുന്നതിൽ വിമുഖത കാണിച്ചതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

Also Read- Precaution Dose for 18+| പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും കോവിഡ് കരുതൽ ഡോസ് ഞായറാഴ്ച മുതൽ; പണം നൽകണം

മഹാമാരിക്കിടെ നടത്തിയ ഫീൽഡ് എപിഡമോളജി റിപ്പോർട്ടുകളിൽ ( field epidemiology report ) ചിലതിൽ വൈറസ് പകരുന്നത് വായുവിലൂടെയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത്തരം പഠനങ്ങളെയൊന്നും സംഘടന മുഖവിലക്ക് എടുത്തിരുന്നില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇടുങ്ങിയ ചിന്താ​ഗതികൾ ഉള്ളവരുടെ അഭിപ്രായങ്ങളെ ആണ് WHO മുഖവിലക്ക് എടുക്കുന്നതെന്നും വായുവിലൂടെ രോ​ഗങ്ങൾ വ്യാപിക്കുന്നത് ( airborne transmission ) എങ്ങനെയാണെന്ന് ഇവർ പഠിച്ചിട്ടു പോലുമില്ലെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ തുറന്നുസമ്മതിച്ച കാര്യം നേരത്തേ ആയിരുന്നെങ്കിൽ അതിനാവശ്യമായ പ്രതിരോധപ്രവർത്തനങ്ങൾ സ്വീകരിക്കാമായിരുന്നുവെന്നും നിരവധി ആളുകളെ രോ​ഗം ബാധിക്കുന്നതിൽ നിന്ന് തടയാമായിരുന്നുവെന്നും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്ത് 353 പേർക്ക് കോവിഡ്; ഇനി ചികിത്സയിലുള്ളത് 2351 പേർ കൂടി
Open in App
Home
Video
Impact Shorts
Web Stories