TRENDING:

Covid 19 | സംസ്ഥാനത്ത് ഇന്ന് 7224 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 47

Last Updated:

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,914 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ്-19(COVID 19) സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂര്‍ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂര്‍ 471, പത്തനംതിട്ട 448, പാലക്കാട് 335, മലപ്പുറം 333, ഇടുക്കി 306, വയനാട് 254, ആലപ്പുഴ 250, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Image: ANI
Image: ANI
advertisement

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,914 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,13,340 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5574 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 345 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 69,625 കോവിഡ് കേസുകളില്‍, 6.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

advertisement

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 47 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 372 മരണങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 35,040 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6679 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 473 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

advertisement

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7638 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1247, കൊല്ലം 509, പത്തനംതിട്ട 435, ആലപ്പുഴ 322, കോട്ടയം 600, ഇടുക്കി 102, എറണാകുളം 484, തൃശൂര്‍ 1950, പാലക്കാട് 378, മലപ്പുറം 324, കോഴിക്കോട് 637, വയനാട് 289, കണ്ണൂര്‍ 255, കാസര്‍ഗോഡ് 106 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 69,625 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,36,791 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

advertisement

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 95.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,54,65,938), 56.1 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,49,91,618) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (11,33,282)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 7224 പുതിയ രോഗികളില്‍ 6064 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1257 പേര്‍ ഒരു ഡോസ് വാക്സിനും 2909 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 1898 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

· നവംബര്‍ 3 മുതല്‍ നവംബര്‍ 9 വരെയുള്ള കാലയളവില്‍, ശരാശരി 74,976 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 1.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 4320 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 8 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 6%, 12%, 40%, 10%, 7%, 23% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്ത് ഇന്ന് 7224 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 47
Open in App
Home
Video
Impact Shorts
Web Stories