TRENDING:

Covid 19 | കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി സ്ത്രീ മരിച്ചു

Last Updated:

കൊളപ്പടിക ആദിവാസി ഊരിലെ മരുതിയാണ് മരിച്ചത്. 73 വയസ്സായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അട്ടപ്പാടി സ്വദേശിനിയായ ആദിവാസി സ്ത്രീ മരിച്ചു. കൊളപ്പടിക ആദിവാസി ഊരിലെ മരുതിയാണ് മരിച്ചത്. 73 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മരുതിയ്ക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
advertisement

ഓഗസ്റ്റ് ഏഴിന് മരുതിയെ രക്തസമ്മർദ്ദത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ  ട്രൂനാറ്റ് പരിശോധനയിൽ ആദ്യം പോസിറ്റീവും പിന്നീട് നെഗറ്റീവുമായിരുന്നു ഫലം.

ഇതേ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിൽ ഇന്നലെ പോസിറ്റീവ് സ്ഥിരീകരിയ്ക്കുക്കുകയായിരുന്നു.

You may also like:ചെളിയിൽ ഇരുന്നും ശംഖ് ഊതിയും കൊറോണ പ്രതിരോധിക്കാം; വിചിത്ര നിര്‍ദേശവുമായി ബിജെപി എംപി [NEWS]രഹസ്യബന്ധം കണ്ടുപിടിച്ച ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍; ഭാര്യയടക്കം മൂന്നുപേര്‍ അറസ്റ്റില്‍; കാമുകൻ ഒളിവിൽ [NEWS] ഈ ഇന്ത്യാ- പാക് പ്രണയകഥയ്ക്ക് 34 വയസ്സ്; പഴകുംതോറും ബന്ധം കൂടുതൽ കരുത്താർജിക്കുന്നുവെന്ന് ദമ്പതികൾ [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മരുതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊളപ്പടികയിലെ ഊരു നിവാസികൾ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം ഇവിടെ ആന്റിജൻ പരിശോധന നടത്തിയെങ്കിലും മറ്റാർക്കും  പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അട്ടപ്പാടി നോഡൽ ഓഫീസർ ഡോ. പ്രഭുദാസ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി സ്ത്രീ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories