എന്നാല്‍, മൃഗങ്ങളുടെ (Animals) കാര്യത്തില്‍ കാര്യങ്ങൾ വ്യത്യസ്തമാണ്. ആന്റ്‌റെപ്പ് മൃഗശാലയിലെ രണ്ട് ഹിപ്പോകളായ (Hippos) ഇമാനിയ്ക്കും ഹെര്‍മിയനും എങ്ങനെയാണ് മനുഷ്യനില്‍ നിന്ന് കോവിഡ് ബാധിച്ചതെന്ന് ഗാർഡിയന്റെ റിപ്പോർട്ട് വിശദീകരിക്കുന്നു. ഇവയ്ക്ക് കോവിഡ് ബാധയെ തുടർന്ന് മൂക്കൊലിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മറ്റ് പല മൃഗങ്ങൾക്കും കൊറോണ വൈറസ് ബാധ മൂലം മരണത്തിന് കീഴടങ്ങേണ്ടി വന്നു. നെബ്രാസ്‌കയിലെ മൃഗശാലയില്‍ കഴിഞ്ഞിരുന്ന മൂന്ന് ഹിമപ്പുലികൾ കോവിഡ് ബാധിച്ച് മരിക്കുകയുണ്ടായി. 2020 മുതല്‍ ഗൊറില്ലകള്‍, സിംഹങ്ങള്‍, കടുവകള്‍, കൂഗറുകള്‍ എന്നീ മൃഗങ്ങളിലും കോവിഡ്‌അണുബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
advertisement
മൃഗങ്ങളിലെ കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ, ലോകമെമ്പാടുമുള്ള മൃഗശാലകളിലെ മൃഗങ്ങളെ കൊറോണ വൈറസില്‍ നിന്ന് സംരക്ഷിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കി വരുന്നുണ്ട്. ഗ്ലാസ്ഗോ സര്‍വകലാശാലയിലെ വൈറസ് ഗവേഷണ കേന്ദ്രത്തിലെ വൈറോളജി പ്രൊഫസറായ മാര്‍ഗരറ്റ് ഹോസിയുടെ അഭിപ്രായത്തില്‍, മനുഷ്യരില്‍ ഈ വൈറസിനെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. എന്നാൽ, മൃഗങ്ങളിൽ ഈ വൈറസുകള്‍ക്ക് ജനിതകമാറ്റം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
മൃഗങ്ങളില്‍, പ്രത്യേകിച്ച് പൂച്ച, നായ എന്നിവയില്‍ അണുബാധകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. 2020 ല്‍ ഫെബ്രുവരിയില്‍ ഹോങ്കോങ്ങില്‍ നിന്നാണ് മൃഗങ്ങളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു നായയ്ക്ക് അതിന്റെ ഉടമസ്ഥനില്‍ നിന്നാണ് വൈറസ് ബാധിച്ചത്.
മനുഷ്യരിലെയും മൃഗങ്ങളിലെയും വൈറസ് മ്യൂട്ടേഷനുകള്‍ പഠിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കവെ 2020 ൽ ഉണ്ടായ ഒരു സംഭവം ഹോസി ഓർത്തെടുക്കുന്നു. ഒരു വൈറസ് മനുഷ്യരില്‍ നിന്ന് നീർനായയിലേക്ക് കടത്തിവിടുകയും പിന്നീട് അതിന് മ്യൂട്ടേഷൻ സംഭവിച്ച് തിരികെ മനുഷ്യരിൽ എത്തിയതുമായ ഒരു സംഭവമാണ് അദ്ദേഹം വിവരിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, മനുഷ്യർക്കും മൃഗങ്ങൾക്കും ഇടയിൽ നടക്കുന്ന വൈറസ് മ്യൂട്ടേഷനുകള്‍ പഠിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ഒരു സംഭവമായിരുന്നു അത്.
വൈറസിൽ നിന്ന് മൃഗങ്ങളെ എങ്ങനെ സംരക്ഷിക്കാം എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. രോഗബാധിതരായ വളര്‍ത്തുമൃഗങ്ങളെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുക എന്നതാണ് ആദ്യ ഘട്ടം.മൃഗങ്ങള്‍ക്ക് വാക്‌സിൻ നല്‍കുന്നത് മറ്റൊരു ഓപ്ഷനാണ്. ഫാമുകളിൽപൂച്ചകള്‍ക്കും നായ്ക്കള്‍ക്കും ഉപയോഗിക്കാൻ റഷ്യയുടെ വെറ്റിനറി സേവന വിഭാഗംകാര്‍ണിവാക്-കോവ് എന്ന കോവിഡ് 19 വാക്‌സിന് അംഗീകാരം നല്‍കിയിരുന്നു.
