ലോക്ക്ഡൗണിന്റെ ഒന്നാംഘട്ടത്തിൽ മികച്ച രീതിയിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ പൊലീസ് ഇടപെട്ടത്. അതിനാൽ തന്നെ രോഗ വ്യാപനം തടയാൻ കഴിഞ്ഞു. ഇപ്പോൾ രോഗവ്യാപനം കൂടുതലാണ്. അതിനാൽ ഇനിയും ഇതേ രീതിയിൽ നിയന്ത്രണങ്ങൾ നടപ്പാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസിന് കൂടുതൽ അധികാരം നൽകി ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത്.
പ്രദേശത്ത് നടപ്പാക്കേണ്ട നിയന്ത്രണം ജില്ല പോലീസ് മേധാവി വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കണം. ലോക്ക്ഡൗൺ, ട്രിപ്പിൾ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ പൊലീസ് വ്യക്തത വരുത്തും. അനാവശ്യ യാത്രകൾ, മാസ്ക്, സമൂഹിക അകലം തുടങ്ങി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതും പൊലീസാണ്.
advertisement
TRENDING:'ഫോളോവേഴ്സ് എന്‍റെ ജീവിതത്തിന്‍റെ ഭാഗം, വിലമതിക്കാനാകാത്ത സമ്പാദ്യം; വേദനിപ്പിച്ചെങ്കിൽ മാപ്പ്': അഹാന കൃഷ്ണ[PHOTOS]Shocking | വയറുവേദനയുമായി ആശുപത്രിയിലെത്തിച്ച യുവാവിന്‍റെ കരളിൽ തറഞ്ഞിരുന്നത് കത്തി![PHOTOS]IPL 2020 | ഐപിഎൽ കാണാൻ പോകുന്നോ? ദുബായ് വിമാനത്താവളത്തിലെ കോവിഡ് മാനദണ്ഡങ്ങൾ അറിയാം[PHOTOS]
ഒരു പ്രദേശം ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കണമെങ്കിലും പൊലീസിന് ശുപാർശ ചെയ്യാം. സോണുകളിലേയ്ക്കുള്ള എൻട്രി, എക്സിറ്റ് പോയിന്റുകളും പൊലീസ് തീരുമാനിക്കും. തദ്ദേശസ്വയംഭരണ വകുപ്പും, ജില്ല ഭരണകൂടവുമാണ് നിലവിൽ ലോക്ക്ഡൗൺ തീരുമാനിച്ചിരുന്നത്. അതിലാണ് മാറ്റം വരുത്തിയത്. ഇനി പൊലീസ് ശുപാർശകൾ ലോക്ക്ഡൗൺ തീരുമാനിക്കുന്നതിനും പിൻവലിക്കുന്നതിലും നിർണായകമാകും.