ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സെപ്റ്റംബർ 19 മുതൽ നവംബർ എട്ടുവരെ യുഎഇയിൽ നടക്കും. ഐപിഎൽ ഭരണസമിതി ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചതാണ് ഇക്കാര്യം. കോവിഡ് -19 വ്യാപനം ശക്തമായതോടെയാണ് ഐപിഎൽ ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. നേരത്തെ മാർച്ച് 29 മുതൽ ഇന്ത്യയിൽ ആരംഭിക്കേണ്ട ടൂർണമെന്‍റാണ് ഇപ്പോൾ യുഎഇയിലേക്ക് മാറ്റിയിരിക്കുന്നത്.
കോവിഡ് വ്യാപിക്കുന്ന കാലഘട്ടമായതിനാൽ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ദുബായ്. എന്നാൽ ഐപിഎൽ മത്സരങ്ങൾക്ക് കാണികളെ അനുവദിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. കാണികളെ അനുവദിക്കുമെങ്കിൽ ഐപിഎൽ 2020 ൽ ഒരു മത്സരം കാണാനോ വിനോദസഞ്ചാരത്തിനോ ദുബായ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പുറപ്പെടുവിച്ച ഏറ്റവും പുതിയ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ അറിഞ്ഞിരിക്കുക.
വിമാനത്താവളത്തിൽ പൊതു സുരക്ഷയും ശാരീരിക അകലവും പാലിക്കണം. ടെർമിനൽ കെട്ടിടത്തിലേക്ക് സാധുവായ ടിക്കറ്റ് ഉടമകളെ മാത്രമേ അനുവദിക്കൂ. ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റ് സമയത്തിന് നാല് (4) മണിക്കൂറിന് മുമ്പ്വിമാനത്താവളത്തിലേക്കു പോകരുത്. സംരക്ഷണ കയ്യുറകളും മാസ്കും എല്ലാ യാത്രക്കാരും ധരിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ കാണിക്കുന്ന യാത്രക്കാർ വിമാനത്താവളത്തിൽ വന്ന് വൈദ്യോപദേശം തേടരുതെന്ന് നിർദ്ദേശിക്കുന്നു
ഉപഭോക്താക്കളുടെയും ഉദ്യോഗസ്ഥരുടെയും ആരോഗ്യവും സുരക്ഷയും നിലനിർത്തുന്നതിന് മുൻകരുതൽ നടപടികൾ വിമാനത്താവളത്തിലുടനീളം നടപ്പാക്കിയിട്ടുണ്ട്. ഈ നടപടികളിൽ ചെക്ക്-ഇൻ, ഇമിഗ്രേഷൻ കൌണ്ടറുകളിലെ പ്രൊട്ടക്റ്റീവ് പ്ലെക്സിഗ്ലാസ്, താപനില സ്ക്രീനിംഗ്, സാമൂഹിക അകല മാർക്കറുകൾ, ബന്ധപ്പെട്ട അധികാരികൾ നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ശുചിത്വവൽക്കരണത്തിന്റെ അളവ് എന്നിവ ഉൾപ്പെടുന്നു.