രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1035 പുതിയ കോവിഡ് കേസുകൾ. ഒരു ദിവസത്തിനിടെ 40 പേരാണ് മരിച്ചത്. 7447 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണ സംഖ്യ 239 ആയി. 642 പേർക്ക് രോഗം ഭേദമായി.
ഇതിനിടെ ലോക്ക്ഡൗൺ നീട്ടണമോ എന്ന് തീരുമാനിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി അൽപ സമയത്തിനകം വീഡിയോ കോൺഫറൻസ് നടത്തും. സംസ്ഥാനങ്ങളുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് അന്തിമ തീരുമാനം ഞായറാഴ്ച വൈകിട്ട് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന.
advertisement
ഇതിനിടെ, കോവിഡ് ബാധയെ തുടർന്ന് കേരളത്തിൽ മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തു. മാഹി സ്വദേശി മെഹറൂഫ് (71) ആണ് ഇന്ന് രാവിലെ 7.30ന് മരിച്ചത്. ഇദ്ദേഹം പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇയാൾക്ക് വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഇയാൾക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. പോത്തൻകോട് വാവറയമ്പലം സ്വദേശി അബ്ദുൽ അസീസ് (68) മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി യാക്കൂബ് സേട്ട് എന്നിവരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച മരിച്ചവർ.
തത്സമയ വിവരങ്ങൾ ചുവടെ.....