രോഗികളുടെ എണ്ണം ഉയർന്നാലും മരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷത്തോടെയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം. വരും ദിവസങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം ഉയരുമെന്ന് തന്നെയാണ് വിലയിരുത്തൽ. കോവിഡ് വ്യാപനം കുറഞ്ഞപ്പോഴും, മരണ നിരക്ക് കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്ത്. അതിനാൽ കോവിഡ് രോഗികളുടെ എണ്ണം കൂടിയാലും മരണ നിരക്ക് ഉയരാതെ പിടിച്ചു നിർത്തികയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
Also Read- Covid 19 | ഒരുകോടിയിലേക്കടുത്ത് കോവിഡ് കേസുകൾ; പ്രതിദിന കണക്കിൽ കുറവ് വരുന്നത് ആശ്വാസം
advertisement
കൊവിഡിന്റെ ഗ്രാഫ് ഉയരും എന്ന ആശങ്കയുണ്ടെന്നും തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ പലരും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇനിയുള്ള രണ്ടാഴ്ച കാലം വലിയ ജാഗ്രത പുലർത്തണം. കൂട്ടായ്മകൾ ഒഴിവാക്കണം. ഓരോ വ്യക്തിയും സെൽഫ് ലോക്ക് ഡൗൺ പാലിക്കണം. വാക്സിൻ വരുന്നത് വരെ ജാഗ്രത തുടർന്നെ മതിയാകു. വരുന്ന ദിവസങ്ങൾ നിർണായകം. ആരോഗ്യ വകുപ്പ് സജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രോഗികൾ ക്രമാതീതമായി കൂടിയാൽ സാഹചര്യം മോശമാകും. അതുകൊണ്ട് ഓരോരുത്തരും ജാഗ്രത കൈവിടരുത്. വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങാവു എന്നും ആരോഗ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ചത്തെ വിലയിരുത്തൽ പ്രകാരം കോവിഡ് രോഗികളുടെ എണ്ണം 11 ശതമാനമാണ് സംസ്ഥാനത്ത് കൂടിയത്. തെരഞ്ഞെടുപ്പിന് പുറമെ ശബരിമല തീർത്ഥാടകർ കൂടിയതും കോവിഡ് വ്യാപനം കൂടാൻ കാരണമായെന്നാണ് വിലയിരുത്തൽ. പത്തനംതിട്ട ജില്ലയിൽ 30 ശതമാനമാണ് രോഗികളുടെ എണ്ണം ഉയർന്നത്.
