നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | ഒരുകോടിയിലേക്കടുത്ത് കോവിഡ് കേസുകൾ; പ്രതിദിന കണക്കിൽ കുറവ് വരുന്നത് ആശ്വാസം

  Covid 19 | ഒരുകോടിയിലേക്കടുത്ത് കോവിഡ് കേസുകൾ; പ്രതിദിന കണക്കിൽ കുറവ് വരുന്നത് ആശ്വാസം

  നിലവിൽ 3,13,831 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 

  • Share this:
   ന്യൂഡൽഹി: രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടിയിലേക്കടുക്കുന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ 99,79,447 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 95,20,827 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 3,13,831 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

   Also Read-വധുവിന്‍റെ വീട് കണ്ടെത്താനായില്ല; വിവാഹച്ചടങ്ങിനെത്തിയ വരനും സംഘവും നിരാശരായി മടങ്ങി

   പ്രതിദിന കോവിഡ് കണക്കുകളിൽ കുറവ് വരുന്നതാണ് രാജ്യത്ത് ആശ്വാസം പകരുന്നത്. രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണവും ദിനംതോറും ഉയരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 22,889 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 31,087 പേർ രോഗമുക്തരാവുകയും ചെയ്തു. മരണനിരക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ താരതമ്യേന കുറവാണ്. ഒറ്റദിവസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 338 മരണങ്ങൾ ഉൾപ്പെടെ ഇതുവരെ 1,44,789 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

   Also Read-കടക്കാരില്‍ നിന്നും രക്ഷപ്പെടാൻ വേഷം മാറി കർഷക പ്രക്ഷോഭത്തിനെത്തി; യുപി വ്യവസായിയെ കണ്ടെത്തി പൊലീസ്   കോവിഡ് പ്രതിദിന കണക്കുകളിൽ കുറവ് വരുന്നുണ്ടെങ്കിലും പരിശോധനകള്‍ ഇപ്പോഴും കര്‍ശനമായി തന്നെ തുടരുന്നുണ്ട്. ദിനംപ്രതി പത്തുലക്ഷത്തോളം സാമ്പിളുകളാണ് പരിശോധനയ്ക്കായി സ്വീകരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ഇതുവരെ 15,89,18,646 സാമ്പിളുകള്‍ പരിശോധന നടത്തിയിട്ടുണ്ട്.
   Published by:Asha Sulfiker
   First published:
   )}