Also Read-Hotspots in Kerala | സംസ്ഥാനത്ത് പുതിയ ആറു ഹോട്ട് സ്പോട്ടുകൾ കൂടി; പത്ത് പ്രദേശങ്ങളെ ഒഴിവാക്കി
പ്രതിദിന കണക്കിൽ കുറവ് വരുന്നതും രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതും ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 59,454 പേരാണ് രോഗമുക്തി നേടിയത്. സജീവ കോവിഡ് കേസുകൾ ആറുലക്ഷത്തിൽ താഴെയായി എന്നതും മറ്റൊരു ആശ്വാസ വാർത്തയാണ്. നിലവിൽ 5,82,649 ആക്ടീവ് കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.
advertisement
Also Read-Malappuram Accident| മലപ്പുറത്ത് സ്‌കൂട്ടർ ബസിനടിയിലേക്ക് തെറിച്ചുവീണ് രണ്ട് വിദ്യാർഥികൾ മരിച്ചു
മരണനിരക്ക് മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലാണ് ദിനംപ്രതി അഞ്ഞൂറിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 551 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1,21,641 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
ആകെ രോഗികളുടെ കണക്കെടുത്താൽ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങി അഞ്ച് സംസ്ഥാനങ്ങളെയാണ് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ ബാധിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 16,72,411 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മരണനിരക്കിലും മഹാരാഷ്ട്ര തന്നെയാണ് രാജ്യത്ത് മുന്നിൽ. നിലവിൽ ഇവിടെ പ്രതിദിന കണക്കിൽ കുറവ് വന്നിട്ടുണ്ടെന്നത് ആശ്വാസം നൽകുന്നുണ്ട്.
കോവിഡ് പ്രതിദിന കണക്കിൽ രാജ്യത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. സജീവ കേസുകളിലും ആദ്യ സ്ഥാനങ്ങളിൽ തന്നെ കേരളം ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 6638 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7828 പേർ രോഗമുക്തി നേടുകയും ചെയ്തു. കേരളത്തിൽ ഇതുവരെ 425122 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,32,994 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 90,565 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 1457 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.