Malappuram Accident| മലപ്പുറത്ത് സ്‌കൂട്ടർ ബസിനടിയിലേക്ക് തെറിച്ചുവീണ് രണ്ട് വിദ്യാർഥികൾ മരിച്ചു

Last Updated:

മുന്നിലുള്ള കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിന്റെ ഹാൻഡിൽ കാറിൽ തട്ടി എതിർദിശയിൽ വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ അടിയിലേക്ക് തെറിക്കുകയായിരുന്നു.

മലപ്പുറം: കോഡൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. വരിക്കോട് അങ്ങാടിയിൽ ഹോളോബ്രിക്‌സ് നിർമാണ കമ്പനിക്ക് സമീപമാണ് അപകടമുണ്ടായത്. പട്ടർക്കടവ് കിയാൽപടിയിലെ പരി സിദ്ദീഖിന്റെ മകൻ അംജദ് (15), പാലക്കാട് ജില്ലയിലെ നെന്മാറ ഒലിപ്പാറ സലീമിന്റെ മകൻ റിനു സലീം (16) എന്നിവരാണ് മരിച്ചത്. മുന്നിലുള്ള കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിന്റെ ഹാൻഡിൽ കാറിൽ തട്ടി എതിർദിശയിൽ വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ അടിയിലേക്ക് തെറിക്കുകയായിരുന്നു.
രണ്ടുപേരുടെയും മാതൃവീടായ പൊന്മളയിൽനിന്ന് സ്‌കൂട്ടറിൽ മലപ്പുറം ഭാഗത്തേക്ക് വരുമ്പോൾ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അംജദ് മലപ്പുറം മേൽമുറി എംഎംഇടി ഹയർസെക്കൻഡറി സ്‌കൂളിൽ പത്താംക്ലാസ് വിദ്യാർഥിയാണ്. താഹിറയാണ് മാതാവ്. സഹോദരൻ അജ്മൽ.
Also Read- Life Mission| ലൈഫ് മിഷൻ സിഇഒ യു വി ജോസിനെ എൻഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും
റിനുവിന്റെ മാതാവ് ഫസീല. സഹോദരൻ: റഫിൻ. പിതാവ് സലീം കെഎസ്ആർടിസി ജീവനക്കാരനാണ്. പ്ലസ്‌വൺ വിദ്യാർഥിയാണ് റിനു. മഞ്ചേരി ഗവ. മെഡിക്കൽകോളേജിലുള്ള മൃതദേഹങ്ങൾ പരിശോധനകൾക്കുശേഷം അതത് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനുകളിൽ ഖബറടക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Malappuram Accident| മലപ്പുറത്ത് സ്‌കൂട്ടർ ബസിനടിയിലേക്ക് തെറിച്ചുവീണ് രണ്ട് വിദ്യാർഥികൾ മരിച്ചു
Next Article
advertisement
'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി
'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി
  • വിശാഖപട്ടണത്ത് 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

  • ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമായ ഈ എഐ ഹബ്ബ് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തും.

  • പദ്ധതിയുടെ ഭാഗമായി 2026-2030 കാലയളവില്‍ ഏകദേശം 15 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

View All
advertisement