TRENDING:

അടുത്തവർഷം ജനുവരിയിൽ വാക്സിൻ നൽകിത്തുടങ്ങിയേക്കും; ഒക്ടോബറോടെ എല്ലാവർക്കും ലഭ്യമാക്കും; അദാർ പൂനാവാല

Last Updated:

'അടുത്തവർഷം സെപ്റ്റംബർ-ഒക്ടോബറോടെ തന്നെ എല്ലാവർക്കും നൽകാൻ കഴിയുന്നത്ര വാക്സിനുകൾ ലഭ്യമാകുമെന്നും ഇതോടെ കോവിഡിന് മുന്‍പുള്ള സാധാരണ ജീവിതം മടങ്ങിയെത്തുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: അടുത്തവർഷം ജനുവരി മുതൽ കോവിഡ് വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. വാക്സിൻ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഈ മാസം അവസാനത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ ജനുവരി 2021 മുതൽ വാക്സിനേഷൻ നൽകിത്തുടങ്ങുമെന്ന് അദാർ അറിയിച്ചതായി ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
advertisement

Also Read-Covid-19 Vaccine | മുൻഗണന പട്ടികയിൽ എംപിമാരെയും എംഎൽഎമാരെയും ഉൾപ്പെടുത്തണം; ഹരിയാന സർക്കാർ

അടുത്തവര്‍ഷം ഒക്ടോബറോടെ തന്നെ എല്ലാ ഇന്ത്യക്കാർക്കും വാക്സിൻ ലഭിക്കുമെന്ന് പ്രത്യാശയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. എക്കണോമിക് ടൈംസ് ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒയുടെ പ്രതികരണം.' ഈ മാസം അവസാനത്തോടെ അടിയന്തിര ഉപയോഗത്തിനുള്ള ലൈസൻസ് ലഭിച്ചേക്കും. വ്യാപക ഉപയോഗത്തിനുള്ള ലൈസൻസ് ലഭിക്കാൻ കാലതാമസം ഉണ്ടായേക്കും. അനുമതി ലഭിച്ചാല്‍ ജനുവരി 2021ഓടെ ഇന്ത്യയിൽ വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കും' എന്നായിരുന്നു വാക്കുകൾ.

advertisement

Also Read-'ആരിൽ നിന്നും കാശ് ഈടാക്കില്ല'; കേരളീയര്‍ക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി

ജനസംഖ്യയിൽ 20% പേർക്കെങ്കിലും വാക്സിൻ നൽകിക്കഴിഞ്ഞാല്‍ ആത്മവിശ്വാസത്തിനും പൊതുവികാരങ്ങള്‍ക്കും ഒരു ഉണർവും ഉണ്ടാകുമെന്നും പൂനാവാല പറയുന്നു. 'അടുത്തവർഷം സെപ്റ്റംബർ-ഒക്ടോബറോടെ തന്നെ എല്ലാവർക്കും നൽകാൻ കഴിയുന്നത്ര വാക്സിനുകൾ ലഭ്യമാകുമെന്നും ഇതോടെ കോവിഡിന് മുന്‍പുള്ള സാധാരണ ജീവിതം മടങ്ങിയെത്തുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, സുരക്ഷയുടെയും ഫലപ്രാപ്തിയുടെയും എല്ലാ വശങ്ങളും വിശകലനം ചെയ്ത ശേഷം മാത്രമെ കോവിഡ് -19 വാക്‌സിന്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഡ്രഗ് റെഗുലേറ്റർ അതോറിറ്റി നൽകൂ എന്നാണ് നീതി ആയോഗ് അംഗം വി കെ പോൾ അറിയിച്ചിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
അടുത്തവർഷം ജനുവരിയിൽ വാക്സിൻ നൽകിത്തുടങ്ങിയേക്കും; ഒക്ടോബറോടെ എല്ലാവർക്കും ലഭ്യമാക്കും; അദാർ പൂനാവാല
Open in App
Home
Video
Impact Shorts
Web Stories