Covid-19 Vaccine | മുൻഗണന പട്ടികയിൽ എംപിമാരെയും എംഎൽഎമാരെയും ഉൾപ്പെടുത്തണം; ഹരിയാന സർക്കാർ

Last Updated:

എംപിമാർ, എംഎൽഎമാർ എന്നിവർക്ക് പുറമെ പൊലീസ്, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥർ, സാനിറ്ററി, മുനിസിപ്പൽ തൊഴിലാളികൾ, നിയമനിർമ്മാതാക്കൾ തുടങ്ങിയവരും ഈ പൊതുപ്രതിനിധികളുടെ പട്ടികയിൽ വരുമെന്നാണ് അദ്ദേഹം പറയുന്നത്.

ഛണ്ഡീഗഡ്: കോവിഡ് വാക്സിൻ നൽകുന്നതിനുള്ള മുൻഗണന പട്ടികയിൽ എംപിമാരെയും എംഎൽഎമാരെയും കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹരിയാന സർക്കാർ. വാക്സിൻ വിതരണം ആരംഭിക്കുന്ന സമയത്ത് ഇവരെ കൂടി ആദ്യഘട്ടത്തിൽ തന്നെ പരിഗണിക്കണമെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്തയച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി അനിൽ വിജ് ആണ് അറിയിച്ചിരിക്കുന്നത്.
ഇതിനൊപ്പം മുൻഗണനാ ഗ്രൂപ്പുകളുടെ ഡാറ്റാ ബേസ് തയ്യാറാക്കൽ, ആളുകളെ തെരഞ്ഞെടുക്കൽ വാക്സിൻ നൽകുന്നതിന് മുന്നോടിയായി അവരെ പരിശീലിപ്പിക്കൽ എന്നിവയടക്കമുള്ള കാര്യങ്ങൾക്കായി എല്ലാവിധ തയ്യാറെടുപ്പുകളും സര്‍ക്കാർ നടത്തിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് പോരാട്ടത്തിൽ മുൻനിരയിൽ നിൽക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്സ് എന്നിവരാണ് വാക്സിൻ മുൻഗണനാപട്ടികയിൽ ആദ്യം തന്നെയുള്ളത്. എന്നാൽ ഇവർക്കൊപ്പം തന്നെ ജനക്കൂട്ടവുമായി ഇടപഴകേണ്ടി വരുന്ന പൊതുപ്രതിനിധികളെ കൂടി ഈ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അനിൽ വിജ് പറയുന്നു. എംപിമാർ, എംഎൽഎമാർ എന്നിവർക്ക് പുറമെ പൊലീസ്, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥർ, സാനിറ്ററി, മുനിസിപ്പൽ തൊഴിലാളികൾ, നിയമനിർമ്മാതാക്കൾ തുടങ്ങിയവരും ഈ പൊതുപ്രതിനിധികളുടെ പട്ടികയിൽ വരുമെന്നാണ് അദ്ദേഹം പറയുന്നത്.
advertisement
കോവിഡ് വാക്സിൻ ലഭ്യമാകുന്ന സാഹചര്യത്തിൽ മുൻഗണനാ പട്ടിക തയ്യാറാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ആ സാഹചര്യത്തിലാണ് ഹരിയാന സർക്കാരിന്‍റെ പ്രതികരണം. രോഗവ്യാപനത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്‍ഗണനാപട്ടിക തയ്യാറാക്കേണ്ടത്. വാക്സിൻ വിതരണത്തിൽ ആരോഗ്യപ്രവർത്തകര്‍ക്കും 65 വയസിന് മുകളില്‍ പ്രായമുള്ളവർക്കുമാണ് മുൻഗണനയെന്ന് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്‍ വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid-19 Vaccine | മുൻഗണന പട്ടികയിൽ എംപിമാരെയും എംഎൽഎമാരെയും ഉൾപ്പെടുത്തണം; ഹരിയാന സർക്കാർ
Next Article
advertisement
ആടെടാ ആട് ! ആറാട് ! ബെംഗളൂരുവിൽ ബുക്ക് ചെയ്ത കാബ് ഷെയർ ചെയ്യാൻ എത്തിയത്  ഒരു ആട്‌!
ആടെടാ ആട് ! ആറാട് ! ബെംഗളൂരുവിൽ ബുക്ക് ചെയ്ത കാബ് ഷെയർ ചെയ്യാൻ എത്തിയത്  ഒരു ആട്‌!
  • ബെംഗളൂരുവിൽ കാബ് ഷെയർ ചെയ്യാൻ കയറിയ യുവാവ് പിറകിലെ സീറ്റിൽ കണ്ടത് ആടിനെ

  • യുവാവ് ആടിനൊപ്പം സെൽഫി എടുത്തു, ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി

  • യുവാവിന്റെ അസാധാരണമായ യാത്രാ അനുഭവമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ച

View All
advertisement