ഇപ്പോൾ ഒമിക്രോണിന്റെ തീവ്രത കൂടിയ ഉപ വകഭേദം ആയ ബിഎ.2 (BA.2) കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയടക്കം 68 രാജ്യങ്ങളിലാണ് ഇതുവരെ ബിഎ.2 റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബിഎ.2 വൈറസാണ് നിലവില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ സൃഷ്ടിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഒമിക്രോണിനെക്കാൾ 30 ശതമാനം വ്യാപനശേഷി കൂടുതലാണ് ബിഎ.2 വിനെന്നും മുൻപ് ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ സ്ഥിതി കൂടുതൽ ഗുരുതരം ആകാം എന്നും ശാസ്ത്രജ്ഞർ പറയുന്നു. വാക്‌സിനേഷൻ (Vaccination) എടുത്തവർ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതരായിരിക്കും എന്നും ബൂസ്റ്റർ ഡോസ് കൂടി എടുക്കുന്നത് കൂടുതൽ നന്നായിരിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
advertisement
ബിഎ 2 ന്റെ വരവോടെ അമേരിക്കയിലെ കോവിഡ് കേസുകൾ വർധിപ്പിക്കും എന്ന ആശങ്കയിലാണ് രാജ്യത്തെ ശാസ്ത്രജഞർ. യൂറോപ്പിലെയും ഏഷ്യയിലെയും ചില ഭാഗങ്ങളിൽ കൊറോണ വൈറസ് കേസുകൾ ഉയർന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാരുകൾ ഇളവ് വരുത്തി തുടങ്ങിയ സമയത്താണ് ബിഎ 2 വിന്റെ വരവ്. ആളുകൾ മാസ്ക് മാറ്റി, റെസ്റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിക്കുക, തിരക്കേറിയ പരിപാടികളിൽ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങളിലേക്ക് മടങ്ങിത്തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ വൈറസ് നമുക്ക് ചുറ്റും ഉണ്ടെന്നും മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ മുൻകരുതൽ എടുക്കുന്നത് തുടരണം എന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എന്താണ് ബിഎ. 2 ? ലക്ഷണങ്ങൾ എന്തൊക്കെ?
ഒമിക്രോൺ ബിഎ.2 വിലും പ്രാഥമിക ലക്ഷണങ്ങളില്‍ വലിയ മാറ്റമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. തൊണ്ടവേദന, ചുമ, തുമ്മല്‍, ജലദോഷം, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളെല്ലാം തന്നെ ബിഎ.2 ഉള്ളവരിൽ കാണപ്പെടാം. ചിലരില്‍ ഈ ലക്ഷണങ്ങൾക്കൊപ്പം പനിയും കാണപ്പെടാം. ഇതിന് പുറമെ രണ്ട് ലക്ഷണങ്ങള്‍ വളരെ കാര്യമായിത്തന്നെ ഒമിക്രോണ്‍ ബിഎ.2 ഉള്ളവരിൽ കാണാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അസഹനീയമായ തളര്‍ച്ച, തലകറക്കം എന്നിവ ആണത്. ഡെല്‍റ്റയോളം തന്നെ അപകടകാരിയല്ല ഒമിക്രോണും, ബിഎ.2വും എന്നും പഠനങ്ങള്‍ പറയുന്നു. എങ്കിലും ഒമിക്രോണിനെയും ആശങ്കപ്പെടേണ്ട രോഗങ്ങളുടെ പട്ടികയില്‍ തന്നെയാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവര്‍, ചില മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവരിലെല്ലാം ബിഎ.2 വൈറസ് അണുബാധ പെട്ടെന്നുണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ വിഭാഗത്തില്‍ പെടുന്നവര്‍ എന്‍-95 മാസ്‌കോ കെഎന്‍ 95 മാസ്‌കോ ധരിക്കുന്നതാണ് ഉചിതം. അതുപോലെ കഴിയുന്നതും ആള്‍ക്കൂട്ടം ഒഴിവാക്കി, സുരക്ഷിതമായി ആയിരിക്കാനും സാധിക്കണം. ബിഎ 1നെ അപേക്ഷിച്ച് ആര്‍ടിപിസിആര്‍ പരിശോധനയില്‍ ബിഎ.2 കണ്ടെത്താനും ബുദ്ധിമുട്ടാണ്.
