TRENDING:

Covid 19 | സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത് 41 ഗർഭിണികൾ; 149 കോവിഡ് രോഗികൾ ആത്മഹത്യ ചെയ്തു

Last Updated:

ഇതുവരെ കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചത് 29,355 പേരാണ്. ഇന്നലെ മാത്രം 90 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഇതുവരെ 41 ഗര്‍ഭിണികള്‍ മരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് (Veena George) രേഖാമൂലം നിയമസഭയെ അറിയിച്ചു. കൂടാതെ കോവിഡ് (Covid 19) ബാധിച്ച 149 പേര്‍ ആത്മഹത്യ ചെയ്തതായും ആരോഗ്യ മന്ത്രി നിയമസഭയിൽ പറഞ്ഞു. ഇതുവരെ കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചത് 29,355 പേരാണ്. ഇന്നലെ മാത്രം 90 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ അപ്പീല്‍ നല്‍കിയ 51 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 341 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെയാണ് സംസ്ഥാനത്തെ ആകെ കൊവിഡ് മരണം (Covid death) 29,355 ആയത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഒടുവിലത്തെ കോവിഡ് വിശകലന റിപ്പോർട്ട്...

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.4 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,52,30,544), 49.1 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,31,36,018) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,74,710)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 7163 പുതിയ രോഗികളില്‍ 6179 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1599 പേര്‍ ഒരു ഡോസ് വാക്‌സിനും 2609 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1971 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

advertisement

Also Read- എന്തുകൊണ്ടാണ് ഇന്ത്യൻ ഡോക്ടർമാർ കോവിഡ്-19 വാക്സിന്റെ ബൂസ്റ്റർ ഷോട്ടുകൾ എടുക്കുന്നത്?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

· ഒക്‌ടോബര്‍ 17 മുതല്‍ 23 വരെയുള്ള കാലയളവില്‍, ശരാശരി 82,389 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 2630 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 16%, 13%, 30%, 12%, 11%, 15% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത് 41 ഗർഭിണികൾ; 149 കോവിഡ് രോഗികൾ ആത്മഹത്യ ചെയ്തു
Open in App
Home
Video
Impact Shorts
Web Stories