TRENDING:

Covid 19 | എട്ടു ജില്ലകളില്‍ കോവിഡ് കേസുകള്‍ പത്തു മുതല്‍ 30 ശതമാനം വരെ കുറഞ്ഞു; മുഖ്യമന്ത്രി

Last Updated:

പൊതുവില്‍ സജീവ കേസുകളില്‍ നേരിയ കുറവുണ്ടായിരിക്കുന്നത് ആശ്വാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ ശുഭകരമായ സൂചനകള്‍ കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ടു ജില്ലകളില്‍ പത്തു മുതല്‍ 30 ശതമാനം വരെ കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. കൊല്ലത്ത് 23 ശതമാനമാണ് വര്‍ധനവ്.
advertisement

അതേസമയം മേയ് ഒന്നു മുതല്‍ എട്ടു വരെ നോക്കിയാല്‍ ഒരു ദിവസം 37,147 കോവിഡ് കേസുകളായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു ശേഷം ആഴ്ചയില്‍ 35,919 കേസുകളായി കുറഞ്ഞു. പൊതുവില്‍ സജീവ കേസുകളില്‍ നേരിയ കുറവുണ്ടായിരിക്കുന്നത് ആശ്വാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read ലോക്ഡൗണ്‍; പാല്‍ വിപണനം ഗണ്യമായി കുറഞ്ഞു; മില്‍മ പാല്‍സംഭരണം കുറയ്ക്കുന്നു

സംസ്ഥാനത്ത സജീവ കേസുകള്‍ 4,45,000 നിന്നും 3,62,315 ആയി കുറഞ്ഞു. എന്നാല്‍ ലോക്ഡൗണ്‍ എത്രത്തോളം ഫലപ്രദമായെന്ന് ഇനിയുള്ള ദിവസങ്ങളിലെ അറിയാന്‍ കഴിയൂ. ഈ മാറ്റം ലോക്ഡൗണ്‍ ഗുണം ചെയ്യുമെന്നാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

advertisement

അതേസമയം സംസ്ഥാനത്ത് ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,80,14,842 സാമ്പിളുകളാണ് പരിശോധിച്ചത്.

advertisement

Also Read കോവിഡ് നിയന്ത്രണം ലംഘിക്കുന്നവർ 30 മിനിറ്റ് നേരം ശ്രീരാമന്റെ പേരെഴുതണം; കൗതുകകരമായ ശിക്ഷയുമായി പോലീസ്

80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, തിരുവനന്തപുരം 12, എറണാകുളം, പാലക്കാട് 7 വീതം, കാസര്‍ഗോഡ് 6, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് 5 വീതം, വയനാട് 3, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 99,651 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 16,100, കൊല്ലം 3899, പത്തനംതിട്ട 349, ആലപ്പുഴ 6947, കോട്ടയം 3004, ഇടുക്കി 7005, എറണാകുളം 14,900, തൃശൂര്‍ 17,884, പാലക്കാട് 1257, മലപ്പുറം 4050, കോഴിക്കോട് 5724, വയനാട് 6907, കണ്ണൂര്‍ 5722, കാസര്‍ഗോഡ് 5903 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,62,315 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,00,179 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,19,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,81,370 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,715 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3630 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | എട്ടു ജില്ലകളില്‍ കോവിഡ് കേസുകള്‍ പത്തു മുതല്‍ 30 ശതമാനം വരെ കുറഞ്ഞു; മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories