എറണാകുളം ജില്ലയില്‍ 82 പഞ്ചായത്തുകളാണ് ഉള്ളത്. ഇതില്‍ മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടയ്ക്കാട്ടുവയല്‍, വടവുകോട്, ആരക്കുഴ, കിഴക്കമ്പലം എന്നീ പഞ്ചായത്തുകളിലൊഴികെ എല്ലാ പഞ്ചായത്തുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലാണ്. ഈ സാഹചര്യത്തിലാണ് ടിപിആര്‍ കൂടിയ 74 പഞ്ചായത്തുകളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇവിടെ നിര്‍മ്മാണ ജോലികള്‍ ചെയ്യുന്നവര്‍ക്ക് അതത് കോമ്പൗണ്ടില്‍ തന്നെ താമസ സൗകര്യമൊരുക്കണെന്ന ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
advertisement
ചൂര്‍ണിക്കര, ശ്രീമൂല നഗരം, കുട്ടമ്പുഴ എന്നിവിടങ്ങളില്‍ സിഎഫ്എല്‍ടിസികള്‍ ആരംഭിയ്ക്കും. ടെസ്റ്റിംഗ് കിറ്റുകളുടെ കുറവ് പരിഹരിയ്ക്കാന്‍ നടപടിയെടുക്കും. പരിശോധനയ്ക്കായി കൂടുതല്‍ മൊബൈല്‍ ടീമുകളെ വിന്യസിയ്ക്കാനും തീരുമാനിച്ചു. കൊച്ചി നഗരത്തില്‍ ഫുഡ് ഡെലിവെറി ചെയ്യുന്ന ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന സര്‍ട്ടിഫിയ്ക്കറ്റ് നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 6558 പേര്‍ക്കാണ് പുതയതായി കോവിഡ് സ്ഥിരീകരിച്ചത്. ത്യക്കാക്കരയില്‍ 251 പേര്‍ക്കും പള്ളിപ്പുറത്ത് 204 പേര്‍ക്കും കോവിഡ് പോസിറ്റീവായി.
Also Read-സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും; മുഖ്യമന്ത്രി
അതേസമയം കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,64,60,838 സാമ്പിളുകളാണ് പരിശോധിച്ചത്.
