TRENDING:

കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ കോവിഡ് രോഗി തൂങ്ങിമരിച്ച നിലയിൽ

Last Updated:

ഭാര്യയുടെ നില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: സ്വകാര്യ ആശുപത്രിയിൽ കോവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തങ്കശ്ശേരി സ്വദേശി സെഡ്രിക്കാണ് മരിച്ചത്. 70 വയസ്സായിരുന്നു. ഭാര്യക്കൊപ്പം ആശുപത്രിയിൽ 17 ദിവസമായി കിത്സയിലായിരുന്നു ഇയാൾ. ഭാര്യയുടെ നില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതിൽ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.
advertisement

മലപ്പുറത്ത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കോവിഡ് രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. വെട്ടം ആലിശ്ശേരി മണിയന്‍പള്ളിയില്‍ അനി ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇയാൾ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.

ആഴ്ചകൾക്ക് മുൻപ് കൊച്ചിയില്‍ കോവിഡ് ബാധിച്ച് യുവാവ് തൂങ്ങി മരിച്ചിരുന്നു. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പുഴയ്ക്ക് സമീപം എത്തിയവരാണ് കൈവരിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിജയന് പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് പിന്നാലെ വിജയന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.

advertisement

Also Read കോവിഡ്: ഏഴുദിവസത്തിനുളളില്‍ കര്‍ണാടകയില്‍ മരിച്ചത് 3500 പേര്‍; തമിഴ്നാട്ടിൽ യുവാക്കളുടെ മരണനിരക്ക് ഉയരുന്നു

കോവിഡ് വ്യാപന ഘട്ടത്തിൽ കഴിഞ്ഞ വർഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉണ്ടായിരുന്ന മൂന്നു പേർ ആത്മഹത്യ ചെയ്തത് വലിയ വാർത്തയായിരുന്നു. കോവിഡിനെ തുടർന്നുള്ള മാനസിക സംഘർഷമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത്. കോവിഡ് ബാധിച്ചവർക്ക് ജില്ലാ മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നടക്കമുള്ള വിദഗ്ധരുടെ കൗൺസലിങ് ഫോൺ വഴി ലഭ്യമാകുന്നുണ്ട്.

advertisement

ഒരു മാസം മുൻപാണ് രാജസ്ഥാനിലെ കോട്ടയിൽ കോവിഡ് ബാധിതരമായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കിയത്. ട്രെയിനിന് മുന്നിൽ ചാടിയാണ് ഇവർ ആത്മഹത്യ ചെയ്തത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഹോം ക്വറന്റീനിൽ കഴിയവെയാണ് ദമ്പതികൾ ജീവനൊടുക്കിയത്. ഹീരാലാൽ - ശാന്തിഭായ് ദമ്പതികൾ ഡൽഹി മുംബൈ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. മരുമകൾക്കും ചെറുമകനുമൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. 18 വയസ്സുള്ള കൊച്ചുമകന് രോഗം പകരുമോ എന്ന ഭയമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത്. ഇവരുടെ മൂത്തമകൻ എട്ട് വർഷം മുമ്പ് മരിച്ചിരുന്നു. ഇയാളുടെ ഭാര്യയുടെയും മകന്റെയും കൂടെയാണ് ഇവർ കഴിഞ്ഞിരുന്നത്.

advertisement

Also Read രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ കുറഞ്ഞു: മരണനിരക്ക് 4000 ത്തിന് മുകളില്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ കോവിഡ് രോഗി തൂങ്ങിമരിച്ച നിലയിൽ
Open in App
Home
Video
Impact Shorts
Web Stories