മറ്റ് രോഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ എന്നിവ ഉള്ളവർ ഏഴ് ദിവസത്തിന് ശേഷം പരിശോധിക്കണം. പോസിറ്റീവ് ആയാൽ ചികിത്സ തുടരണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. കോവിഡ് പോസിറ്റീവായ സർക്കാർ ജീവനക്കാർക്ക് ഏഴാം ദിവസം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയാൽ ഓഫീസിൽ ഹാജരാകാം എന്നായിരുന്നു മുൻ ഉത്തരവ്.
സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വറന്റീൻ സ്‌പെഷ്യൽ കാഷ്വൽ ലീവ് ഏഴു ദിവസമാക്കി ചുരുക്കി. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ജീവനക്കാരും പൊതുഅവധികൾ ഉൾപ്പെടെ ഏഴു ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാൽ ഓഫീസിൽ ഹാജരാകണമെന്നും മുൻ ഉത്തരവിൽ പറയുന്നു. ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക കാഷ്വൽ അവധി അനുവദിക്കും.
advertisement
Also Read- ആലപ്പുഴയില്‍ ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍
കോവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കപട്ടികയിൽ വന്ന ജീവനക്കാരൻ മൂന്നു മാസത്തിനിടയിൽ കോവിഡ് രോഗമുക്തനായ വ്യക്തിയാണെങ്കിൽ ക്വറന്റീനിൽ പോകേണ്ടതില്ല. ഇവർ കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചും രോഗലക്ഷണങ്ങൾക്ക് സ്വയം നിരീക്ഷണത്തിൽ ഏർപ്പെട്ടും ഓഫീസിൽ ഹാജരാകുകയും രോഗലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടുകയും വേണം. നേരത്തെ റിവേഴ്സ് ക്വറന്റീൻ അടക്കം 19 ദിവസം വരെയായിരുന്നു സർക്കാർ ജീവനക്കാർക്ക് പ്രത്യാക കാഷ്വൽ ലീവ് അനുവദിച്ചിരുന്നത്.
കോവിഡ് മൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുന്ന ജീവനക്കാർക്ക് ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിൽ ചികിത്സാ കാലയളവ് മുഴുവൻ സ്‌പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കും. ഈ സംവിധാനം ദുരുപയോഗം ചെയ്യുന്ന ജീവനക്കാർക്ക് എതിരെ കർശന നടപടി ഉണ്ടാകും.
പൊതുജനങ്ങൾക്കും ഈ ഇളവ് ഇല്ല. നിലവിൽ കോവിഡ് പോസിറ്റീവായി ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിലും 10 ാം ദിവസം ക്വറന്റീൻ അവസാനിപ്പിക്കാം. വീണ്ടും കോവിഡ് പരിശോധനയുടെ ആവശ്യമില്ല.
