TRENDING:

കിടക്ക ലഭിച്ചില്ല; ആശുപത്രിക്കു പുറത്ത് സ്‌ട്രെച്ചറിൽ മണിക്കൂറുകൾ കാത്തിരുന്ന കോവിഡ് രോഗി മരിച്ചു

Last Updated:

ഇദ്ദേഹത്തിന്റെ മകൾ ജാർഖണ്ഡ് ആരോഗ്യമന്ത്രിക്കു നേരെ ക്ഷുഭിതയായി പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റാഞ്ചിയിൽ നിന്നുള്ള മെഡിക്കൽ അനാസ്ഥയുടെ ഞെട്ടിക്കുന്ന സംഭവം പുറത്ത്. കോവിഡ് പോസിറ്റീവ് ആയ രോഗി റാഞ്ചിയിലെ സർദാർ ആശുപത്രിക്ക് പുറത്ത് സ്ട്രെച്ചറിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടതായി വന്നു. രോഗിയുടെ മകൾ ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും കിടക്കകൾ ലഭ്യമല്ലാത്തതിനാൽ കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കാത്തിരിപ്പ് മണിക്കൂറുകളോളം നീണ്ടുനിന്നു. ഒടുവിൽ കോവിഡ് രോഗി സ്ട്രെച്ചറിൽ കിടന്നു മരിച്ചു.
advertisement

ജാർഖണ്ഡിന്റെ ആരോഗ്യമന്ത്രി ബന്നാ ഗുപ്ത ആശുപത്രിയുടെ പരിശോധനയ്ക്കായി എടുക്കുന്നതിനിടയിലാണ് ഇത് സംഭവിച്ചത്.

ക്ഷുഭിതയായ രോഗിയുടെ മകൾ ആരോഗ്യമന്ത്രിയെ നേരിട്ടു, വൈദ്യസഹായം ലഭിക്കാതെ പിതാവ് മരിച്ചതിനെ തുടർന്ന് താൻ നേരിട്ട നിസ്സഹായത ആരോഗ്യമന്ത്രിയോട് തുറന്നടിക്കുകയും ചെയ്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌.

കേരളത്തിൽ കഴിഞ്ഞ ദിവസം 18,257 പേര്‍ കോവിഡ് പോസിറ്റീവ്

സംസ്ഥാനത്ത് ഏറ്റവും ഒടുവിലായി 18,257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

advertisement

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകള്‍ പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,42,71,741 സാമ്പിളുകളാണ് പരിശോധിച്ചത്.

advertisement

രോഗം സ്ഥിരീകരിച്ചവരില്‍ 269 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,762 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1159 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 2741, കോഴിക്കോട് 2512, തൃശൂര്‍ 1747, കോട്ടയം 1530, മലപ്പുറം 1597, കണ്ണൂര്‍ 1273, പാലക്കാട് 512, തിരുവനന്തപുരം 782, കൊല്ലം 796, ആലപ്പുഴ 793, ഇടുക്കി 656, പത്തനംതിട്ട 630, കാസര്‍ഗോഡ് 602, വയനാട് 591 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

advertisement

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 25, കണ്ണൂര്‍ 14, വയനാട്, കാസര്‍ഗോഡ് 6 വീതം, എറണാകുളം, തൃശൂര്‍ 3 വീതം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട് 2 വീതം, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് RTPCR പരിശോധനയോ 14 ദിവസം റൂം ഐസൊലേഷനോ നിര്‍ബന്ധം

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. ഇവര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവരും ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

advertisement

വാക്‌സിന്‍ എടുത്തിട്ടുള്ളവരാണെങ്കിലും സംസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് 48 മണിക്കൂറിനുള്ളില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തിയിരിക്കണം. അല്ലാത്തവര്‍ കേരളത്തില്‍ എത്തിയ ഉടന്‍ തന്നെ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധനാ ഫലം ലഭിക്കുന്നതുവരെ അവരവരുടെ വാസസ്ഥലങ്ങളില്‍ റൂം ഐസൊലേഷനില്‍ കഴിയേണ്ടതുമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
കിടക്ക ലഭിച്ചില്ല; ആശുപത്രിക്കു പുറത്ത് സ്‌ട്രെച്ചറിൽ മണിക്കൂറുകൾ കാത്തിരുന്ന കോവിഡ് രോഗി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories