TRENDING:

Covid 19 | കുട്ടികളില്‍ കോവിഡ് വ്യാപനം; വിദഗ്ധ സംഘത്തെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍

Last Updated:

കുട്ടികളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി വിദഗ്ധ സംഘത്തെ രൂപീകരിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ഡോ. വി കെ പോള്‍ വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: കുട്ടികളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. കുട്ടികളില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രണ്ടു മുതല്‍ മൂന്ന് ശതമാനം വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്ന് ദേശീയ കോവിഡ്-19 ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. വി കെ പോള്‍ പറഞ്ഞു
News18 Malayalam
News18 Malayalam
advertisement

അതേസമയം പീഡിയാട്രിക് ഡോസുകള്‍ക്കായി കേന്ദ്രം തയ്യാറെടുക്കുകയാണെന്ന് ഡോ. വി കെ പോള്‍ അറിയിച്ചു. കുട്ടികളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി വിദഗ്ധ സംഘത്തെ രൂപീകരിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ഡോ. വി കെ പോള്‍ വ്യക്തമാക്കി.

അതേസമയം കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഷെഡ്യൂളില്‍ മാറ്റമില്ലെന്ന് രണ്ടു ഡോസായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മേയ് ഏഴു മുതല്‍ രാജ്യത്തെ കോവിഡ് കേസുകളില്‍ കുറവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. മേയ് ഏഴിന് ശേഷം കോവിഡ് കേസുകളില്‍ 69 ശതമാനം കുറവുണ്ടായതായി അദ്ദേഹം വ്യക്തമാക്കി.

advertisement

Also Read-Covid Vaccine | റഷ്യയില്‍ നിന്ന് സ്പുട്‌നിക് വി വാക്‌സിന്റെ മൂന്നാമത്തെ ബാച്ച് ഇന്ത്യയിലെത്തി

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1.27 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,81,75,044 ആയി ഉയര്‍ന്നു.

രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. കഴിഞ്ഞ ഒറ്റദിവസത്തില്‍ 2,55,287 പേരാണ് കോവിഡ് മുക്തി നേടിയത്. ഇതുവരെ 2,59,47,629 പേരാണ് കോവിഡ് മുക്തി നേടിയത്. 92.09% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 18,95,520 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.

advertisement

Also Read-കോവിഡ് വാക്സിന്‍റെ പാർശ്വഫലങ്ങള്‍, രോഗബാധിതർ വാക്സിൻ സ്വീകരിക്കാമോ? സംശയങ്ങൾക്ക് ഉത്തരങ്ങൾ അറിയാം

കോവിഡ് വ്യാപനം പിടിമുറുക്കിയ മെയ് മാസത്തില്‍ മാത്രം 90.3 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1.2 ലക്ഷത്തോളം ആളുകള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ നിന്നും രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നത് ആശ്വാസം നല്‍കുന്ന കാര്യം തന്നെയാണ്.

രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് ആശങ്കയായി തുടരുന്നുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 2,795 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 3,31,895 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കുട്ടികളില്‍ കോവിഡ് വ്യാപനം; വിദഗ്ധ സംഘത്തെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍
Open in App
Home
Video
Impact Shorts
Web Stories