കോവിഡ് വാക്സിന്‍റെ പാർശ്വഫലങ്ങള്‍, രോഗബാധിതർ വാക്സിൻ സ്വീകരിക്കാമോ? സംശയങ്ങൾക്ക് ഉത്തരങ്ങൾ അറിയാം
- Published by:Asha Sulfiker
- news18-malayalam
Last Updated:
കോവിഡ് 19 വാക്സിനേഷനെക്കുറിച്ചുള്ള ചില പൊതുവായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങള്‍ അറിയാം.
മെയ് ഒന്നുമുതൽ 18 വയസിന് മുകളിൽ ഉള്ളവർക്കുള്ള വാക്സിനേഷൻ സർക്കാർ ആരംഭിച്ചിരിക്കുകയാണ്. രാജ്യത്താകമാനം കോവിഡ് -19 കേസുകൾ വർധിച്ചു വരികയാണ്. പ്രതിദിനം ശരാശരി 3 ലക്ഷം കോവിഡ് 19 പോസിറ്റീവ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാവർക്കും വാക്സിനേഷൻ ലഭിക്കേണ്ടത് പ്രധാനമാണ്. ആളുകൾക്ക് കഴിയുന്നതും വേഗം പ്രതിരോധ കുത്തിവയ്പ് നൽകണമെന്നാണ് വിദഗ്ധർ പറയുന്നത്.
വാക്സിനേഷനെക്കുറിച്ചും അതിന്റെ പാർശ്വഫലങ്ങളെക്കുറിച്ചും ആളുകൾക്കിടയിൽ ചില തെറ്റിദ്ധാരണകൾ ഉണ്ട്. അതുകൊണ്ട് തന്നെ കോവിഡ് 19 വാക്സിനേഷനെക്കുറിച്ചുള്ള ചില പൊതുവായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങള്‍ ഇവിടെ അറിയാം.
കോവിഡ് -19 വാക്സിനുകളുടെ പാർശ്വഫലങ്ങൾ എന്തൊക്കെയാണ്? വാക്സിനേറ്റ് ചെയ്തതിനുശേഷം ഒരാൾ എടുക്കേണ്ട എന്തെങ്കിലും മുൻകരുതലുകൾ ഉണ്ടോ?
തലവേദന, ശരീരവേദന, നേരിയ പനി, കുത്തിവയ്പ്പിൻ്റെ വേദന അല്ലെങ്കിൽ കൈയിലെ മരവിപ്പ്, തലകറക്കം എന്നിവയാണ് കോവിഡ് വാക്സിനേഷന് ശേഷമുള്ള സാധാരണ പാർശ്വഫലങ്ങൾ. ഇതിൽ പരിഭ്രമിക്കേണ്ട ആവശ്യമേയില്ല. വാക്സിനേഷനും ശേഷം, ഒന്നോ രണ്ടോ ദിവസം ശരിയായ വിശ്രമം എടുക്കുക.
advertisement
കോവിഡ് 19 ഉണ്ടെന്ന് സംശയിക്കുന്ന അല്ലെങ്കിൽ സ്ഥിരീകരിച്ച ഒരു വ്യക്തിക്ക് വാക്സിൻ എടുക്കാമോ?
നിലവിൽ കോവിഡ് 19 സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്യുന്ന ഒരാൾ, വാക്സിനേഷൻ കേന്ദ്രങ്ങളിൽ മറ്റുള്ളവരിലേക്ക് വൈറസ് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് രോഗലക്ഷണങ്ങൾ പരിഹരിച്ചതിന് ശേഷം 14 ദിവസം കഴിഞ്ഞ് വാക്സിൻ സ്വീകരിക്കുന്നതാണ് നല്ലത്.
എത്ര ഡോസ് വാക്സിൻ ആണ് എടുക്കേണ്ടത്? എത്ര ദിവസം ഇടവേളയിൽ?
കൊറോണയിൽ നിന്ന് സ്വയം രക്ഷപ്പെടാനും, രോഗം പടരാതിരിക്കുന്നതിനും ഒരാൾ 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കണം.
advertisement
ലഭ്യമായ ഒന്നിലധികം വാക്സിനുകളിൽ നിന്ന് ഞാൻ തിരഞ്ഞെടുക്കേണ്ടത് ഏതാണ്? കോവിഷീൽഡും കോവാക്സിനും ഒരുമിച്ച് എടുക്കാനാകുമോ?
എല്ലാ അംഗീകൃത കോവിഡ് 19 വാക്സിനുകളും സുരക്ഷിതമാണ്. എങ്കിലും, പ്രതിരോധശേഷി വികസിപ്പിക്കുന്നതിന് വാക്സിനേഷന്റെ മുഴുവൻ ഷെഡ്യൂളും ഒരു തരം വാക്സിൻ മാത്രം ഉപയോഗിച്ച് പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ആദ്യ ഡോസ് എടുത്തതിനുശേഷം കോവിഡ് 19 സ്ഥിതീകരിച്ചാൽ, രണ്ടാമത്തെ ഡോസിനായി എത്രനാൾ കാത്തിരിക്കണം? അല്ലെങ്കിൽ വീണ്ടും രണ്ട് ഡോസുകൾ എടുക്കേണ്ടതുണ്ടോ?
ഈ സാഹചര്യത്തിൽ, വാക്സിൻ അടുത്ത ഡോസ് എടുക്കുന്നതിന് കോവിഡ് ലക്ഷണങ്ങളിൽ നിന്ന് കരകയറിയതിന് ശേഷം കുറഞ്ഞത് നാല് ആഴ്ചയെങ്കിലും കാത്തിരിക്കണം. രണ്ട് ഡോസുകളും വീണ്ടും എടുക്കേണ്ട ആവശ്യമില്ല.
advertisement
കുട്ടികൾക്ക് വാക്സിൻ എടുക്കാമോ?
ഫൈസർ വാക്സിൻ 16 വയസ് മുതലുള്ളവർക്ക് നൽകാനുള്ള അനുമതി ഇതിനോടകം ലഭിച്ചു കഴിഞ്ഞു. വാക്സിൻ ലഭ്യതക്കനുസരിച്ച് യോഗ്യതയുള്ളവർക്ക് ഡോസുകൾ സ്വികീരിക്കാവുന്നതാണ്. ഫൈസർ, മോഡേണ എന്നീ രണ്ട് വാക്സിനുകൾ, 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് നൽകുന്നതിനുള്ള പഠനത്തിനായി എൻറോൾമെന്റ് പൂർത്തിയാക്കിയിട്ടുണ്ട്. ഉടൻതന്നെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നാണ് പ്രതീക്ഷ.
Location :
First Published :
June 01, 2021 2:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് വാക്സിന്‍റെ പാർശ്വഫലങ്ങള്‍, രോഗബാധിതർ വാക്സിൻ സ്വീകരിക്കാമോ? സംശയങ്ങൾക്ക് ഉത്തരങ്ങൾ അറിയാം