TRENDING:

ആരോഗ്യമന്ത്രി പങ്കെടുത്ത അദാലത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനമെന്ന് ആക്ഷേപം

Last Updated:

സമാനമായ രീതിയിൽത്തന്നെയാണ് കഴിഞ്ഞ ദിവസം ഇരിട്ടിയിലും കണ്ണൂരിലും പരിപാടികൾ നടന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ തളിപ്പറമ്പിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുത്ത അദാലത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനമെന്ന് ആക്ഷേപം. കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് സർക്കാർ നിർദേശിക്കുകയും പാലിക്കാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘനം നടന്നത്.
advertisement

Also Read- ആദ്യ ചുവരെഴുത്ത് ഗണേഷ് കുമാറിന് വേണ്ടി; ഇഷ്ടമുള്ളവർ ചെയ്തതിൽ തെറ്റ് കാണേണ്ടെന്ന് പാർട്ടി

സാമൂഹ്യ അകലം പാലിക്കാതെ നിരവധി പേരാണ് അദാലത്തിൽ പങ്കെടുക്കുന്നത്. മാസ്ക് ധരിച്ചുവെന്ന തൊഴിച്ചാൽ മറ്റൊരു വിധത്തിലുള്ള പ്രോട്ടോക്കോളും പാലിക്കാതെയാണ് പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ അദാലത്തിൽ പങ്കെടുക്കാൻ എത്തിയത്. സാമൂഹിക അകലം പാലിക്കണമെന്ന് അധികൃതർ അറിയിക്കുന്നുണ്ടെങ്കിലും പൊതുജനങ്ങൾ അത് പാലിക്കാൻ തയ്യാറാവുന്നില്ല. പങ്കെടുക്കാനെത്തുന്നവർക്ക് കസേരകളിട്ട് സ്ഥലമൊരുക്കിയിരുന്നെങ്കിലും അതിനു പുറത്ത് ആൾക്കാർ കൂട്ടംകൂടി നിൽക്കുകയും തിക്കിത്തിരക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

advertisement

Also Read- 'അർബുദം എങ്ങനെ തടയാം': ലോക കാ൯സർ ദിനത്തിന്റെ ചരിത്രവും സവിശേഷതകളും

ആരോഗ്യ മന്ത്രിയെ കൂടാതെ ഇ പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സമാനമായ രീതിയിൽത്തന്നെയാണ് കഴിഞ്ഞ ദിവസം ഇരിട്ടിയിലും കണ്ണൂരിലും പരിപാടികൾ നടന്നത്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തളിപ്പറമ്പിലെത്തിയപ്പോൾ കൊവിഡ് പ്രൊട്ടോക്കോൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നാനൂറോളം പേർക്കെതിരെ പോലിസ് കേസെടുത്തിരുന്നു

advertisement

ചെന്നിത്തലയുടെ യാത്രയ്ക്ക് എതിരെ രണ്ടിടങ്ങളിൽ കേസ്

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തവർക്ക് എതിരെ കണ്ണൂരിൽ കേസ് എടുത്തു. കണ്ണൂരിൽ രണ്ടിടങ്ങളിലാണ് പ്രതിപക്ഷ നേതാവിന്റെ കേരള യാത്രയിൽ പങ്കെടുത്തവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉൾപ്പെടെ 26 യു ഡി എഫ് നേതാക്കൾക്കും കണ്ടാൽ അറിയാവുന്ന നാനൂറോളം പ്രവർത്തകർക്കും എതിരെയാണ് തളിപ്പറമ്പിൽ കേസ് എടുത്തിരിക്കുന്നത്.

advertisement

Also Read- COVID 19 | കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന്; ചെന്നിത്തലയുടെ യാത്രയ്ക്ക് എതിരെ രണ്ടിടങ്ങളിൽ കേസ്

അതേസമയം, ഐശ്വര്യ കേരള യാത്ര നടത്തിയ കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ് എടുത്ത സംഭവം രാഷ്ട്രീയപ്രേരിതമാണെന്ന് എ ഐ സി സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ ഒരു പാർട്ടിക്ക് മാത്രമല്ല ബാധകമെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ കേരള യാത്രയ്ക്ക് എതിരെ എത്ര കേസ് എടുത്താലും പ്രശ്നമില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ജാഥയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തിന് എതിരയാണ് കേസ് എടുക്കേണ്ടതെന്നും അതിന് തയ്യാറുണ്ടോ എന്ന് സംസ്ഥാന സർക്കാർ വ്യക്താക്കണമെന്നും ചെന്നിത്തല പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
ആരോഗ്യമന്ത്രി പങ്കെടുത്ത അദാലത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനമെന്ന് ആക്ഷേപം
Open in App
Home
Video
Impact Shorts
Web Stories