നിലവിലെ രീതിയിൽ വ്യാപനം തുടരുകയാണെങ്കിൽ സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഫെബ്രുവരി 26നും മാർച്ച് 17നും ഇടയിൽ പരമാവധിയിൽ എത്തുമെന്നാണ് വിലയിരുത്തൽ. നിലവിൽ 6% മുതൽ 10% വരെയാണ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന.
വൈറസിന്റെ വ്യാപനശേഷി (ആർ വാല്യു) (R value) ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കായ നാലിലേക്ക് എത്തിയെന്നും ഗവേഷകർ മുന്നറിയിപ്പു നൽകി.
മദ്രാസ് ഐഐടിയിലെ ഗണിതശാസ്ത്ര വകുപ്പും സെന്റർ ഓഫ് എക്സലൻസ് ഫോർ കംപ്യൂട്ടേഷനൽ മാത്തമാറ്റിക്സ് ആൻഡ് ഡേറ്റ സയൻസ് വകുപ്പും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ പ്രതിപാദിച്ചിരിക്കുന്നത്. കോവിഡ് 19 ട്രാക്കറിൽ ലഭ്യമായ വിവരങ്ങൾ അപഗ്രഥിച്ച് ഡോ. ജയന്ത് ഝാ, പ്രഫ. നീലേഷ് എസ്.ഉപാധ്യായ, പ്രഫ. എസ്.സുന്ദർ എന്നിവരുടെ നേതൃത്വത്തിലാണു പഠനം നടക്കുന്നത്.
advertisement
Also read- Omicron | ഒമിക്രോണ്‍ നിയന്ത്രിക്കാൻ ഗൃഹ പരിചരണം പ്രധാനം; അറിയേണ്ട കാര്യങ്ങൾ
Omicron | സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഒമിക്രോൺ; 59 പേർക്ക് കൂടി രോഗം; കേസുകളുടെ എണ്ണം 500 ലേക്ക്
സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു.ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസര്‍ഗോഡ് 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും അഞ്ച് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഒമ്പത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
ആലപ്പുഴ യുഎഇ 5, തുര്‍ക്കി 1, തൃശൂര്‍ യുഎഇ 4, ഖത്തര്‍ 3, പത്തനംതിട്ട യുഎഇ 3, യുഎസ്എ 2, സൗദി അറേബ്യ 1, ഖത്തര്‍ 1, ഖസാക്കിസ്ഥാന്‍ 1, എറണാകുളം യുഎഇ 5, ഉക്രൈൻ 1, ജര്‍മനി 1, കൊല്ലം യുഎഇ 2, ഖത്തര്‍ 1, മലപ്പുറം യുഎഇ 5, ഖത്തര്‍ 1, കോഴിക്കോട് യുഎഇ 5, പാലക്കാട് യുഎഇ 1, ഇസ്രേയല്‍ 1, കാസര്‍ഗോഡ് യുഎഇ 2, കണ്ണൂര്‍ യുഎഇ 1 എന്നിങ്ങനെ വന്നവരാണ്.
Also read- Omicron |ഒമിക്രോണ്‍ വ്യാപനം : സംരക്ഷണത്തിനായി ഏത് തരം മാസ്‌കുകള്‍ ധരിക്കണം?
ഇതോടെ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 500 ന് അടുത്തായി. ഇതുവരെ 480 പേര്‍ക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 332 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 90 പേരും എത്തിയിട്ടുണ്ട്. 52 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന ആറ് പേരാണുള്ളത്.
