TRENDING:

COVID | ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനായി കടകള്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 9 മണി വരെ; ഇന്ന് മുതല്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഇങ്ങനെ

Last Updated:

ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഇനി മുതല്‍ എല്ലാ കടകളും പ്രവര്‍ത്തിക്കാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ പുതുക്കി സര്‍ക്കാര്‍. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഇനി മുതല്‍ എല്ലാ കടകളും പ്രവര്‍ത്തിക്കാം. പ്രദേശത്തെ ആയിരം പേരില്‍ പത്ത് പേര്‍ക്ക് കോവിഡ് ബാധിച്ചാല്‍ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കും. ആരാധനാലയങ്ങളിലും കടകളിലും സ്ഥല വിസ്തീര്‍ണ്ണം അനുസരിച്ച് ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാനുമാണ് തീരുമാനം.
advertisement

ഇളവുകള്‍ ഇങ്ങനെ

1.  അതിവ്യാപനമുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള പ്രത്യേകമായ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. WIPR എന്നത് ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കോവിഡ് -19 രോഗബാധിതരുടെ എണ്ണത്തെ 1000 കൊണ്ട് ഗുണിച്ചിട്ട് പഞ്ചായത്തിലോ നഗര വാര്‍ഡിലോ ഉള്ള മൊത്തം ജനസംഖ്യയെക്കൊണ്ട് ഹരിക്കുന്നതാണ്. 10 -ല്‍ കൂടുതല്‍ WIPR ഉള്ള പഞ്ചായത്തുകള്‍ നഗര വാര്‍ഡുകളില്‍ പ്രത്യേകമായ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി എല്ലാ ബുധനാഴ്ചയും വൈകുന്നേരത്തോടെ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഇതനുസരിച്ച് പട്ടിക പ്രസിദ്ധീകരിച്ച് അത് സംബന്ധിച്ച വിവരങ്ങള്‍ പ്രചരിപ്പിക്കും.

advertisement

2. കടകള്‍, കമ്പോളങ്ങള്‍, ബാങ്കുകള്‍, ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യാവസായിക സ്ഥാപനങ്ങള്‍ തുറന്ന ടൂറിസ്റ്റ് ഇടങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ പ്രവര്‍ത്തിക്കാവുന്നതാണ്. എല്ലാ കടകളും വിനോദസഞ്ചാരകേന്ദ്രങ്ങളും മറ്റു സ്ഥാപനങ്ങളും അവിടുത്തെ സ്റ്റാഫുകള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചത് സംബന്ധിച്ചുളള വിവരങ്ങളും ഒരേ സമയം പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദനീയമായ ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിച്ചുള്ള വിവരങ്ങളും പ്രദര്‍ശിപ്പിക്കേണ്ടതാണ്. അത്തരം സ്ഥാപനങ്ങള്‍ക്കകത്തും പുറത്തും തിരക്കും ആള്‍ക്കൂട്ടവും ഒഴിവാക്കേണ്ടത് പ്രസ്തുത സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമായിരിക്കും

advertisement

ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി എന്‍ഫോസ് മെന്റ് ഏജന്‍സികള്‍ പരിശോധനകള്‍ നടത്തുകയും ആവശ്യമായ നടപടിയെടുക്കുകയും ചെയ്യേണ്ടതാണ്.

3 സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ തുടങ്ങിയ പൊതുമേഖലയിലെ എല്ലാ സ്ഥാപനങ്ങളും തിങ്കള്‍

മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കുന്നതാണ്.

4. കുറഞ്ഞത് രണ്ടാഴ്ച്ചയ്ക്ക് മുന്‍പെങ്കിലും കോവിഡ് 19 വാക്‌സിന്റെ ആദ്യഡോസ് എങ്കിലും എടുത്തവര്‍ക്കോ, 72 മണിക്കൂറുകള്‍ക്കകം എടുത്തിട്ടുള്ള RTCH: 'നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍ക്കോ അല്ലെങ്കില്‍ കുറഞ്ഞത് ഒരു മാസം മുന്‍പെങ്കിലും കോവിഡ് 19 രോഗം പിടിപെട്ട് ഭേദമായ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ (തൊഴിലാളികള്‍, സന്ദര്‍ശകര്‍ ) മാത്രമേ കടകള്‍, കമ്പോളങ്ങള്‍, ബാങ്കുകള്‍, പൊതു സ്വകാര്യ മേഖലയിലെ ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ തുറന്ന ടൂറിസ്റ്റ് ഇടങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശനാനുമതിയുള്ളൂ.

advertisement

5. മുന്‍ ഖണ്ഡികയില്‍ പരാമര്‍ശിച്ചതും അല്ലാത്തവരുമായ എല്ലാ ആളുകള്‍ക്കും വാക്‌സിനേഷന്‍, കോവിഡ് 19 പരിശോധന, മെഡിക്കല്‍ എമര്‍ജന്‍സി, മരുന്നുകള്‍ വാങ്ങല്‍, ബന്ധുജനങ്ങളുടെ മരണം, അടുത്ത ബന്ധുക്കളുടെ വിവാഹം, ബസ്, ട്രെയിന്‍, ഫ്‌ലൈറ്റ് കപ്പല്‍ എന്നിവ കയറുന്നതിനായുള്ള പ്രാദേശിക യാത്ര. പരീക്ഷകള്‍ തുടങ്ങിയ അത്യാവശ്യ സാഹചര്യങ്ങളില്‍ വീടിനു പുറത്തിറങ്ങാവുന്നതാണ്.

6. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനായി കടകള്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 9 മണി

വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. കടകള്‍ക്കുള്ളിലെ ഷോപ്പിങ് ഏരിയ

advertisement

അടിസ്ഥാനപ്പെടുത്തി മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവു (25 ചതുരശ്ര അടിയ്ക്ക് ഒരാള്‍ എന്ന കണക്കില്‍), ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും രാത്രി 9.30 വരെ ഓണ്‍ലൈന്‍ ഡെലിവറി അനുവദിക്കാവുന്നതാണ്.

7. എല്ലാ യാത്രാവാഹനങ്ങളും (പൊതു സ്വകാര്യ ഉടമസ്ഥതയിലുളളവ) കര്‍ശനമായ കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് അനുവദിക്കാവുന്നതാണ്.

8. എല്ലാ മത്സര പരീക്ഷകളും റിക്രൂട്ട്‌മെന്റ് പരീക്ഷകളും യൂണിവേഴ്‌സിറ്റി പരീക്ഷകളും സ്‌പോര്‍ട്ട്‌സ്

ട്രയല്‍സും അനുവദിക്കാവുന്നതാണ്.

9.08.08.2021-ന് (ഞായറാഴ്ച 07.06.2021-ലെ സ.ഉ(വാധാ) നം.459 2021/ഡി.എം.ഡി. 10.06.2021 ലെ അനുവദനീയമായ സ.ഉ(സാധാ)നം.461/2021/ഡി.എം.ഡി എന്നീ ഉത്തരവുകള്‍ പ്രകാരം പ്രവര്‍ത്തനങ്ങള്‍ മാത്രം അനുവദിച്ചുകൊണ്ടുള്ള പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരിക്കും. എന്നാല്‍ 2021 ആഗസ്റ്റ് 15 ഞായറാഴ്ച (സ്വാതന്ത്ര്യദിനം ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കുകയില്ല.

10. വാക്‌സിനേഷന്‍ നടത്താത്ത കുട്ടികള്‍ക്കും ഖണ്ഡിക 4-ല്‍ പരാമര്‍ശിച്ചിട്ടുള്ള മുതിര്‍ന്നവര്‍ക്കൊപ്പം പുറത്തിറങ്ങാവുന്നതാണ്.

11. ജില്ലാദുരന്തനിവാരണ അതോറിറ്റികള്‍ കണ്ടൈന്‍മെന്റ് സോണുകള്‍ തിരിച്ചു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതും അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പ്രസ്തുത സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങുന്നില്ലായെന്നും പ്രസ്തുത സ്ഥലങ്ങളിലേയ്ക്ക്

ആളുകള്‍ പ്രവേശിക്കുന്നില്ലായെന്നും ഉറപ്പു വരുത്തേണ്ടതാണ്. ആളുകള്‍

12. സ്‌കൂളുകളും കോളേജുകളും, ട്യൂഷന്‍ സെന്ററുകളും, സിനിമ തീയറ്ററുകളും, ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതും അനുവദിക്കുന്നതല്ല. മാളുകള്‍ ഓണ്‍ലൈന്‍ വിപണനത്തിനായി മാത്രം തുറക്കാവുന്നതാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്തുന്നതിനു മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാവുന്നതാണ്. തുറന്ന പ്രദേശങ്ങളിലും, വാഹനങ്ങള്‍ക്കുള്ളിലും, പാര്‍ക്കിംഗ് കേന്ദ്രങ്ങളിലും മറ്റും ആറടി അകലം പാലിച്ചുകൊണ്ട് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നതാണ്.

13. ഹോട്ടലുകളിലും റിസോര്‍ട്ടുകള്‍ പോലുള്ള താമസ സ്ഥലങ്ങളും മറ്റും ബയോ ബബിള്‍ മാതൃകയില്‍ എല്ലാ ദിവസവും താമസസൗകര്യം അനുവദിക്കാവുന്നതാണ്.

14. പൊതു പരിപാടികളോ, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ കൂട്ടായ്മകളോ അനുവദിക്കുന്നതല്ല. എന്നാല്‍ വിവാഹങ്ങളിലും, ശവസംസ്‌കാര ചടങ്ങുകളിലും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്. ആരാധനാലയങ്ങളില്‍ ഓരോ വ്യക്തിയ്ക്കും കുറഞ്ഞത് 25 ചതുരശ്ര അടി സ്ഥലം ഉറപ്പാക്കിക്കൊണ്ട് പരമാവധി 40 പേര്‍ക്ക് വരെ പ്രവേശനം അനുവദിക്കാവുന്നതാണ്. സ്ഥലപരിമിതിയുള്ള ഇടങ്ങളില്‍ ആനുപാതികമായി ആളുകളുടെ എണ്ണം കുറയ്‌ക്കേണ്ടതാണ്

15. നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി എല്ലാ വകുപ്പുകളും സോഷ്യല്‍മീഡിയ കാമ്പയിനുകള്‍ സംഘടിപ്പിക്കേണ്ടതാണ്.

16. എല്ലാ ബന്ധപ്പെട്ട വകുപ്പുകളും ആവശ്യമായ കോവിഡ് പ്രോട്ടോക്കോള്‍ എല്ലാ സ്ഥലങ്ങളിലും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. വിശേഷിച്ചും ഗതാഗത വകുപ്പ് (ബസ്സ് സ്റ്റോപ്പുകള്‍, ബസ്സ് ഡിപ്പോകള്‍) ഫിഷറീസ് വകുപ്പ് (മത്സ്യ മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍, മത്സ്യ ലേലകേന്ദ്രങ്ങള്‍ ) തദ്ദേശസ്വയംഭരണ വകുപ്പ് മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍) തൊഴില്‍

വകുപ്പ് (ലോഡിംഗ് അണ്‍ലോഡിംഗ് കേന്ദ്രങ്ങള്‍, വ്യവസായ വകുപ്പ് (വ്യവസായ സ്ഥാപന മേഖലകള്‍,

നിര്‍മ്മാണ കേന്ദ്രങ്ങള്‍ ) തുടങ്ങിയ വകുപ്പുകള്‍ ഇക്കാര്യത്തിനായി ഏകോപിത പ്രവര്‍ത്തനം നടത്തേണ്ടതാണ്. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനായി ജില്ലാകളക്ടര്‍മാര്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കേണ്ടതാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

17. കടയ്ക്കകത്തും പുറത്തും തിരക്ക് ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസ് വകുപ്പും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പ്രദേശത്തെ വ്യാപാര സംഘടനകളുമായി യോഗങ്ങള്‍ ചേരേണ്ടതാണ്. തിരക്ക് ഒഴിവാക്കുന്നതിനാവശ്യമായ സംവിധാനം സൗകര്യങ്ങള്‍ കടയുടമകള്‍ ഒരുക്കേണ്ടതാണ് . ഡെലിവറി ഓണ്‍-ലൈന്‍ ഡെലിവറി എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതാണ്

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID | ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനായി കടകള്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 9 മണി വരെ; ഇന്ന് മുതല്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories