അതേസമയം വാരാന്ത്യ കര്‍ഫ്യൂ സമയത്ത് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് ഇ-പാസുകള്‍ നല്‍കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. മാളുകള്‍, ജിമ്മുകള്‍, സ്പാകള്‍, ഒഡിറ്റോറിയം എന്നിവ അടച്ചിടുമെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു. 30 ശതമാനം ഇരിപ്പിട ശേഷിയുള്ള സിനിമാ ഹാളുകള്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
റെസ്റ്റോറന്റുകള്‍ക്ക് ഹോം ഡെലിവറിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്കായി കിടക്കകള്‍ക്ക് കുറവില്ലെന്നും അയ്യായിരത്തിലധികം കിടക്കകള്‍ ഇപ്പോഴും ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലുമായും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നുമായും അടിയന്തര കൂടിക്കാഴ്ച നടത്തിയശേഷമാണ് കെജ്‌രിവാള്‍ ഇക്കാര്യം അറിയിച്ചത്.
advertisement
കഴിഞ്ഞാഴ്ച സര്‍ക്കാര്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഏപ്രില്‍ 30 വരെ തുടരുമെന്നും അറിയിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആശുപത്രി സംവിധാനം തകരാറിലായാല്‍ മാത്രമേ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഹോട്ടലുകളും വിരുന്നു ഹാളുകളിലും കോവിഡ് ചികിത്സ ഏര്‍പ്പെടുത്താനും ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,00,739 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി.
തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് മേലെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1.5 ലക്ഷത്തിന് മുകളിലാണ്. ഇന്നലെയാണ് ആദ്യമായി രണ്ട് ലക്ഷത്തിന് മുകളില്‍ പ്രതിദിന രോഗികളുടെ എണ്ണം എത്തുന്നത്.
ഇന്ത്യയില്‍ സജീവ കോവിഡ് -19 കേസുകള്‍ 1,06,173 വര്‍ദ്ധിച്ച് 14,71,877 ആയി ഉയര്‍ന്നു. കോവിഡ് മുക്തമായവരുടെ എണ്ണം 1,24,29,564 ആണ്. ഇന്നലെ 1,038 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 1,73,123 ആയതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് രണ്ടുലക്ഷമായത് 21 ദിവസം കൊണ്ടാണ്. എന്നാല്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് രണ്ടുലക്ഷമായത് 11 ദിവസം കൊണ്ടാണ്.
