ഈ മൂന്ന് വകഭേദങ്ങളെയും അവയുടെ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് എങ്ങനെ വേര്‍തിരിച്ചറിയാം?
- ഡെല്‍റ്റ വകഭേദം
കോവിഡിന്റെ രണ്ടാം തരംഗത്തിനിടയില്‍ ധാരാളം മരണങ്ങള്‍ക്ക് കാരണമായ വകഭേദമാണ് ഡെല്‍റ്റ. നേരത്തെ തന്നെ മറ്റ് അസുഖങ്ങൾ ഉള്ളവരിലും വാക്‌സിനേഷന്‍ എടുക്കാത്തവരിലും ഓക്‌സിജന്റെ അളവ് കുറയുന്നതായിരുന്നു ഈ വകഭേദത്തെ മാരകമാക്കിയ ഒരു ഘടകം. എന്നിരുന്നാലും, വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്കും ജലദോഷം, ചുമ, പനി, തലവേദന തുടങ്ങിയ നേരിയ ലക്ഷണങ്ങൾ ഉണ്ടാവാനും മണവും രുചിയും നഷ്ടപ്പെടാനും സാധ്യതയുണ്ട്.
advertisement
- ഒമിക്രോണ്‍ വകഭേദം
ഈ വകഭേദം ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷി ഉള്ളതാണെന്നാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതെങ്കിലും ഇതിന്റെ ലക്ഷണങ്ങള്‍ വളരെ നേരിയതാണ്. പനി, ചുമ, ക്ഷീണം, രുചിയും മണവും നഷ്ടപ്പെടുക എന്നിവയാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍. തൊണ്ടവേദന, തലവേദന, ശരീരവേദന, വയറിളക്കം, ചര്‍മ്മത്തിലെ തടിപ്പ്, വിരലുകളുടെയോ കാല്‍വിരലുകളുടെയോ നിറവ്യത്യാസം, കണ്ണുകളിലെ ചുവപ്പും അസ്വസ്ഥതയും ഒക്കെയാണ് മറ്റു ലക്ഷണങ്ങള്‍. ശ്വാസതടസ്സം, സംസാരം അല്ലെങ്കില്‍ ചലനശേഷി നഷ്ടപ്പെടല്‍, ആശയക്കുഴപ്പം അല്ലെങ്കില്‍ നെഞ്ചുവേദന എന്നിവയാണ് ഒമിക്രോണിന്റെ ഗുരുതരമായ ചില ലക്ഷണങ്ങള്‍.
- സ്റ്റെല്‍ത്ത് ഒമിക്രോണ്‍
ഈ പുതിയ സബ് വേരിയന്റിന്റെ ലക്ഷണങ്ങള്‍ ഒമിക്രോണിന് സമാനമാണെങ്കിലും, സ്റ്റെല്‍ത്ത് ഒമിക്രോണിനെ വ്യത്യസ്തമാക്കുന്നത് ആര്‍ടി-പിസിആര്‍ പരിശോധനയിൽ അതിനെ കണ്ടെത്താൻ കഴിയില്ല എന്നതാണ്. ഈ വകഭേദം ഡെല്‍റ്റ പോലെ മാരകമായി കണക്കാക്കപ്പെടുന്നില്ലെങ്കിലും ഐഐടി കാണ്‍പൂരിലെ ഗവേഷകര്‍ ഇത് ഇന്ത്യയിൽ നാലാമത്തെ കോവിഡ് തരംഗത്തിന് കാരണമാകുമെന്ന് അഭിപ്രായപ്പെട്ടു. നാലാമത്തെ തരംഗം ജൂണില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാല് മാസത്തേക്ക് ഈ വകഭേദം മൂലമുള്ള രോഗവ്യാപനം തുടരും. തരംഗത്തിന്റെ തീവ്രത, പുതിയ വേരിയന്റുകളുടെ ആവിര്‍ഭാവം, വാക്‌സിനേഷന്‍ നില, ബൂസ്റ്റര്‍ ഡോസുകളുടെ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയെ ആശ്രയിച്ചിരിക്കും ഇതിന്റെ പ്രഭാവം.
