TRENDING:

Covid 19 | ഇന്ത്യയിൽ കോവിഡ് നാലാം തരംഗം നാലുമാസത്തോളം നീണ്ടുനിൽക്കാൻ സാധ്യതയെന്ന് വിദഗ്ധർ

Last Updated:

തരംഗത്തിന്റെ തീവ്രത, പുതിയ വേരിയന്റുകളുടെ ആവിർഭാവം, വാക്സിനേഷൻ നില, ബൂസ്റ്റർ ഡോസുകളുടെ അഡ്മിനിസ്ട്രേഷൻ എന്നിവയെ ആശ്രയിച്ചിരിക്കും ഇതിന്റെ പ്രഭാവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിൽ കൊറോണ വൈറസ് പാൻഡെമിക്കിന്റെ (Covid 19 pandemic) മൂന്നാം തരംഗം കുറഞ്ഞു വരികയാണെങ്കിലും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂരിലെ (ഐഐടി-കെ) ഗവേഷകർ പ്രവചിച്ചിരിക്കുന്നത് നാലാമത്തെ തരംഗം (Covid 19 fourth wave) ഏകദേശം ജൂൺ 22 ന് ആരംഭിക്കുകയും ഒക്ടോബർ 24 വരെ തുടരുകയും ചെയ്യുമെന്നാണ്. തരംഗത്തിന്റെ തീവ്രത, പുതിയ വേരിയന്റുകളുടെ ആവിർഭാവം, വാക്സിനേഷൻ നില, ബൂസ്റ്റർ ഡോസുകളുടെ അഡ്മിനിസ്ട്രേഷൻ എന്നിവയെ ആശ്രയിച്ചിരിക്കും ഇതിന്റെ പ്രഭാവം.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

നാലാമത്തെ തരംഗം ഉണ്ടായാൽ കുറഞ്ഞത് നാല് മാസമെങ്കിലും തുടരുമെന്ന് ഐഐടി-കെ ഗവേഷകർ പ്രവചിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 24-ന് പ്രീപ്രിന്റ് സെർവറായ MedRxiv-ൽ ഈ സ്ഥിതിവിവരക്കണക്ക് പ്രവചനം പ്രസിദ്ധീകരിച്ചു. അവരുടെ പ്രബന്ധം അനുസരിച്ച്, ആഗസ്ത് 15 മുതൽ 31 വരെ എപ്പോഴെങ്കിലും കർവ് ഉയർന്നുവരുകയും അതിനുശേഷം കുറയുകയും ചെയ്യും.

ഗവേഷകരുടെ പ്രവചനങ്ങൾ കഴിഞ്ഞ മൂന്ന് തവണയും വളരെ കൃത്യതയുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ പ്രവചനത്തിൽ നിന്നും മുൻ തരംഗങ്ങൾ ഏതാനും ദിവസങ്ങൾ മാത്രം വ്യതിചലിച്ചു എന്നുമാത്രം. ഐഐടി-കെയിലെ മാത്തമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ ശബര പർഷാദ് രാജേഷ്ഭായ്, സുബ്ര ശങ്കർ ധർ, ശലഭ് എന്നിവർ ചേർന്ന് നടത്തിയ പ്രവചനത്തിന് സ്റ്റാറ്റിസ്റ്റിക്കൽ മോഡൽ ഉപയോഗിച്ചാണ് വിലയിരുത്തൽ. ഇന്ത്യയിൽ നാലാമത്തെ തരംഗം ആദ്യ തരംഗം ലഭ്യമായതിന് ശേഷം 936 ദിവസങ്ങൾക്ക് ശേഷം എത്തുമെന്ന് പറഞ്ഞു. കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട തീയതി ജനുവരി 30, 2020 ആണ്.

advertisement

“അതിനാൽ, നാലാമത്തെ തരംഗം (അനുമാനിക്കപ്പെടുന്നു) ജൂൺ 22 മുതൽ ആരംഭിച്ച്‌, ഓഗസ്റ്റ് 23 ന് അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും ഒക്ടോബർ 24 ന് അവസാനിക്കുകയും ചെയ്യുന്നു,” അവർ പറഞ്ഞു. 'ബൂട്ട്സ്ട്രാപ്പ്' എന്ന ഒരു രീതിശാസ്ത്രം ഉപയോഗിച്ചുകൊണ്ടുള്ള രീതിയാണിത്. ഗവേഷണങ്ങൾ അനുസരിച്ച്, മറ്റ് രാജ്യങ്ങളിലും നാലാമത്തേതും മറ്റ് തരംഗങ്ങളും പ്രവചിക്കാൻ ഈ രീതി ഉപയോഗിക്കാം.

സിംബാബ്‌വെയിലെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഗൗസിയൻ വിതരണത്തിന്റെ കൂടി പിൻബലത്തിൽ നടത്തിയ മൂന്നാം തരംഗ പ്രവചനത്തിന്റെ കൃത്യതയാൽ പ്രചോദിതമായ നാലാമത്തെ തരംഗ പ്രവചനത്തിൽ ഗവേഷകർ പ്രവർത്തനം ആരംഭിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Researchers in IIT-K predicted onset of Covid 19 fourth wave to be four months long beginning from June till October 2022 

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഇന്ത്യയിൽ കോവിഡ് നാലാം തരംഗം നാലുമാസത്തോളം നീണ്ടുനിൽക്കാൻ സാധ്യതയെന്ന് വിദഗ്ധർ
Open in App
Home
Video
Impact Shorts
Web Stories