രാജ്യത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് സീറോ സർവെയിലെ കണ്ടെത്തലുകൾ പുറത്തുവിട്ടുകൊണ്ട് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വൈറോളജി വിഭാഗത്തിലെ വിദഗ്ധർ രംഗത്തെത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹ വ്യാപനം നടന്നുകഴിഞ്ഞു എന്ന കാര്യത്തില്‍ സംശയമില്ലെന്ന് എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. എം.സി മിശ്ര പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനവും ലോക്ക്ഡൗണ്‍ ഇളവുകളും വന്നതോടെ രോഗവ്യാപനം വളരെ വേഗത്തിലായി. ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന ഇടങ്ങളിലും രോഗാണുക്കള്‍ എത്തിച്ചേര്‍ന്നു. സമൂഹവ്യാപനം സംഭവിച്ചെന്ന വസ്തുത ഇനിയെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചേ മതിയാകൂ. ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ ഇരിക്കുന്നതിന് അത് ആവശ്യമാണ്, ഡോ. മിശ്ര പറഞ്ഞു.
advertisement
ഐസിഎംആറിന്റെ സർവെയും മിശ്ര തള്ളി. സാമൂഹ വ്യാപനമില്ലെന്ന നിഗമനത്തിലെത്തിച്ചേരുന്നതിന് ഐസിഎംആര്‍ നടത്തിയ സീറോ സര്‍വേയില്‍ 26,400 സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചത്. രോഗവ്യാപനത്തിന്റെ തോത് കണ്ടെത്താന്‍ ഇത് അപര്യാപ്തമാണ്. പ്രത്യേകിച്ച്, ഇന്ത്യയുടെ വൈവിധ്യവും വലിയ ജനസംഖ്യയും കണക്കിലെടുക്കുമ്പോള്‍, മിശ്ര ചൂണ്ടിക്കാട്ടി.
ഇന്ത്യ നേരത്തെ തന്നെ സാമൂഹ വ്യാപനത്തിന്റെ ഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരുന്നതായി പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യരംഗത്തെ അധികാരികള്‍ അത് അംഗീകരിക്കുന്നില്ല എന്നേയുള്ളൂ. ഐസിഎംആര്‍ തന്നെ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത് ഇന്ത്യയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട 40% പേരുടെയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല എന്നാണ്. ഇവര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയോ ഏതെങ്കിലും കോവിഡ് രോഗിയുമായി അടുത്തിടപഴകുകയോ ചെയ്തിട്ടില്ല. ഇത് സാമൂഹ വ്യാപനമല്ലെങ്കില്‍ പിന്നെന്താണ്?, അദ്ദേഹം ചോദിക്കുന്നു.
TRENDING:COVID 19 | കൊറോണ വൈറസ് കൂടുതലും കൊല്ലുന്നത് പുരുഷൻമാരെ, ഇന്ത്യയിൽ നേരെ തിരിച്ച്
[NEWS]ആളുമാറി; രോഗം മാറിയ ആൾക്കു പകരം കോവിഡ് ബാധിതനെ വിട്ടയച്ചു; ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച
[NEWS]പാക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
[NEWS]
ഇന്ത്യയില്‍ പൊതുവെ സാമൂഹ വ്യാപനമില്ലെന്ന ഐസിഎംആറിന്റെ വാദം അംഗീകരിച്ചാല്‍ത്തന്നെ ഡല്‍ഹി, അഹമ്മദാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ സാമൂഹ വ്യാപനം നടന്നുകഴിഞ്ഞു എന്ന വസ്തുത നിരാകരിക്കാനാവില്ലെന്ന് പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ. അരവിന്ദ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്രയും വിശാലമായ രാജ്യത്തെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ രീതിയിലാണ് വൈറസ് വ്യാപനം സംഭവിക്കുന്നത്- അദ്ദേഹം പറഞ്ഞു.
സാമൂഹ വ്യാപനം നടന്നിട്ടില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമ്പോഴും രോഗവ്യാപനത്തിന്റെ തോതില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്ക് എത്തിയ സാഹചര്യത്തിലാണ് വിദഗ്ധരുടെ പ്രതികരണം. നിലവില്‍ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞിട്ടുണ്ട്. ദിവസം പതിനായിരത്തിനു പതിനായിരത്തിനു മേല്‍ പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. ഇതുവരെ 8,890 പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്.