COVID 19 | കൊറോണ വൈറസ് കൂടുതലും കൊല്ലുന്നത് പുരുഷൻമാരെ, ഇന്ത്യയിൽ നേരെ തിരിച്ച്

Last Updated:

നോവൽ കൊറോണവൈറസ് ബാധിച്ച് മരിക്കാനുള്ള സാധ്യത ഇന്ത്യയിൽ പുരുഷനെ അപേക്ഷിച്ച് സ്ത്രീകളിൽ അധികമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

ന്യൂഡൽഹി: കൊറോണ വൈറസ് മഹാമാരി ലോകമെങ്ങും പടരുകയാണ്. ഇതുവരെ നാലുലക്ഷത്തിലധികം ആളുകൾ ആണ് കോവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചത്. ലോകത്തിൽ മിക്കയിടങ്ങളിലും കൊറോണ ബാധിച്ച് മരിക്കുന്നവരിൽ സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരാണ് കൂടുതൽ. എന്തിനധികം പറയുന്ന നമ്മുടെ അയൽരാജ്യമായ പാകിസ്ഥാനിൽ പോലും കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ പുരുഷൻമാരാണ് സ്ത്രീകളേക്കാൾ അധികം.
കൊറോണവൈറസ് ഇന്ത്യയിൽ ലിംഗനീതി കാണിച്ചില്ലെന്ന് മാത്രമല്ല സ്ത്രീകളോട് അൽപം മോശമായ സമീപനമാണ് നടത്തിയതും. സ്ത്രീകൾ ശാരീരികമായി ദുർബലരാണെന്ന വാദം നോവൽ കൊറോണ വൈറസിന്റെ കാലത്ത് ഇന്ത്യയിൽ ശക്തമാകുകയാണ്.
You may also like:ട്രയൽ ക്ലാസുകൾ കഴിഞ്ഞു; തിങ്കളാഴ്ച മുതൽ വിക്ടേഴ്സിൽ പുതിയ ക്ലാസുകൾ [NEWS]രോഗവ്യാപനം തടയാൻ സാമൂഹിക അകലത്തേക്കാൾ ഫലപ്രദം മാസ്ക്: പഠനം‍ [NEWS] ആരാധനാലയങ്ങൾ തുറന്നു; ഞായറാഴ്ച സമ്പൂർണ ലോക്ഡൗ‍ൺ എന്ന് സർക്കാർ; ആശയക്കുഴപ്പം തുടരുന്നു [NEWS]
അടുത്തിടെ നടന്ന ഒരു പഠനത്തിന്റെ റിപ്പോർട്ടാണ് ഇക്കാര്യം ഉറപ്പിക്കുന്നത്. നോവൽ കൊറോണവൈറസ് ബാധിച്ച് മരിക്കാനുള്ള സാധ്യത ഇന്ത്യയിൽ പുരുഷനെ അപേക്ഷിച്ച് സ്ത്രീകളിൽ അധികമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
advertisement
'സമാന അപകടസാധ്യത, സമാനമല്ലാത്ത ക്ലേശം? ഇന്ത്യയിലെ കോവിഡ് - 19 മരണനിരക്കിലെ ലിംഗവ്യത്യാസങ്ങൾ' എന്ന പേരിൽ ഗ്ലോബൽ ഹെൽത്ത് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഡാറ്റയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ കൊറോണ ബാധിക്കുന്നവരിൽ മരണനിരക്ക് അധികം സ്ത്രീകളിലാണെന്നാണ് റിപ്പോർട്ട്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യയിൽ സ്ത്രീകളിലെ നിരക്ക് 3.3%വും പുരുഷൻമാരുടെ നിരക്ക് 2.9%വും ആണ്.
അതേസമയം, ലോകത്തിലെ മറ്റ് പ്രദേശങ്ങളിലെ കോവിഡ് മരണനിരക്കുമായി തട്ടിച്ചുനോക്കുമ്പോൾ തികച്ചും വിരുദ്ധമാണ് ഇന്ത്യയിലെ ഫലം. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ കോവിഡ് ബാധിച്ച പുരുഷൻമാരുടെ ആരോഗ്യനിലാണ് കൂടുതൽ അപകടസാധ്യതയിൽ ഉള്ളത്.
advertisement
ഗ്ലോബൽ ഹെൽത്ത് റിസർച്ച് ഗ്രൂപ്പിന്റെ പഠനത്തിൽ വിവിധ രാജ്യങ്ങളിലെ മരണനിരക്ക് കണക്കാക്കിയിട്ടുണ്ട്. യു എസ് എ, ഇറ്റലി, ചൈന, ജർമനി, സ്പെയിൻ എന്നിങ്ങനെ കോവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിലെ മരണനിരക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. കൊറോണവൈറസ് ലക്ഷണങ്ങൾ കാണിക്കുന്ന പുരുഷൻമാരുടെ മരണസാധ്യത ലക്ഷണങ്ങളുള്ള സ്ത്രീകളുടെ മരണസാധ്യതയേക്കാൾ 50 - 80 ശതമാനം വരെയാണെന്ന് പഠനത്തിൽ പറയുന്നു.
അയൽരാജ്യമായ പാകിസ്ഥാനിൽ പോലും കോവിഡ് ബാധിച്ച് മരിക്കുന്ന പുരുഷൻമാരുടെ എണ്ണം സ്ത്രീകളുടെ എണ്ണത്തിനേക്കാൾ കൂടുതലാണ്.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 | കൊറോണ വൈറസ് കൂടുതലും കൊല്ലുന്നത് പുരുഷൻമാരെ, ഇന്ത്യയിൽ നേരെ തിരിച്ച്
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement