ഇപ്പോഴും ഒക്സിജൻ സഹായം വേണ്ടിവരുന്നുണ്ടെന്ന് പോസ്റ്റിൽ പറയുന്നുണ്ട്. രണ്ടു ആഴ്ചയ്ക്കുള്ളിൽ രണ്ടു തവണ കോവിഡും ഇൻഫ്ലുവൻസയും ബാധിച്ചതായി ലളിത് മോദി പറഞ്ഞു. ഇതേത്തുടർന്ന് അതീവ ഗുരുതരമായ ന്യൂമോണിയ ബാധയുണ്ടായി. എയർ ആംബുലൻസിലാണ് തന്നെ ആശുപത്രിയിൽ എത്തിച്ചതെന്നും ഇദ്ദേഹം പറയുന്നുണ്ട്.
ലണ്ടനിലെ ആശുപത്രിയിലാണ് ലളിത് മോദി ചികിത്സയിലുള്ളത്. നിർഭാഗ്യവശാൽ ഇപ്പോഴും ഓക്സിജൻ സിലിണ്ടറിന്‍റെ സഹായം ആവശ്യമാണ്. തനിക്കുവേണ്ടി പ്രാർഥിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി അറിയിക്കുന്നതായി ലളിത് മോദി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. “എല്ലാവരോടും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. എല്ലാവരോടും സ്നേഹം. എല്ലാവരെയും ചേർത്തുപിടിച്ച് ആലിംഗനം ചെയ്യുന്നു,” ലളിത് മോദിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.
advertisement
ഒരു പതിറ്റാണ്ട് മുമ്പ് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ പേരുകളിൽ ഒന്നായിരുന്നു ലളിത് മോദി. മുൻ മിസ് യൂണിവേഴ്‌സ് സുസ്മിത സെന്നുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തന്റെ സോഷ്യൽ മീഡിയയിൽ തുറന്നുപറയുകയും, അവർ ഒരുമിച്ച് നിൽക്കുന്ന കുറച്ച് ചിത്രങ്ങൾ പങ്കിടുകയും ചെയ്തതോടെയാണ് ആ പേര് വീണ്ടും ശ്രദ്ധയിൽപ്പെട്ടത്.
തുടക്കത്തിൽ, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ആദ്യ ചെയർമാനും കമ്മീഷണറുമായിരുന്നു വ്യവസായിയും ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്ററുമായ ലളിത് മോദി. ഇന്ന് ഐപിഎൽ ഏറ്റവും ലാഭകരമായ രണ്ടാമത്തെ ലീഗാണ്. ഓരോ കളിയും 117 കോടി രൂപയുടെ മൂല്യമുളളതാണ്.
ഡൽഹിയിലെ ഒരു സമ്പന്ന വ്യവസായ കുടുംബത്തിലാണ് മോദി ജനിച്ചത്. 1933-ൽ തന്റെ മുത്തച്ഛൻ ഗുജാർ മൽ മോദി സ്ഥാപിച്ച മോദി എന്റർപ്രൈസസിന്റെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമാണ് ഈ 57-കാരൻ. പഞ്ചസാര മില്ലുകളുടെ ഒരു ചെറിയ കുടുംബ ബിസിനസ്സ് എന്ന നിലയിൽ ആരംഭിച്ചത് ഗുജാർ മൽ മോദിയുടെ മകനും ലളിത് മോദിയുടെ പിതാവുമായ കെ.കെ. മോദിയാണ്. നിലവിൽ മോദി ഗ്രൂപ്പിന്റെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമാണ് ലളിത് മോദി. കൂടാതെ മോദി ഗ്രൂപ്പിന്റെ മുൻനിര ബിസിനസായ ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യയുടെ തലവനും കൂടിയാണ്.
