താമസ നിയമലംഘനം നടത്തി രാജ്യത്ത് തുടരുന്നവരും ഇതിൽ ഉൾപ്പെടും. നിയമകാരണങ്ങള്‍ കൊണ്ട് ഇവരെ ചികിത്സയിൽ നിന്ന് ഒഴിവാക്കരുതെന്നാണ് നിര്‍ദേശം
സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ഉത്തരവ് ആരോഗ്യമന്ത്രിയായ ഡോ.തൗഫീക്ക് അൽ റബീഅ ആണ് പുറത്തു വിട്ടത്
advertisement
നിയമലംഘകർ അടക്കം ചികിത്സയ്ക്കെത്തിയാൽ പൊതുജനാരോഗ്യ സംരക്ഷണം മുന്നില്‍ക്കണ്ട് നിയമ വശങ്ങൾ ചിന്തിക്കരുതെന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കി.
രാജാവിന്റെ ഉത്തരവ് പ്രകാരം രാജ്യത്ത് ഇഖാമയുടെ കാലാവധി കഴിഞ്ഞും, ഹുറൂബിലായും കഴിയുന്ന നിരവധി വിദേശികൾക്കും കൊറോണയുമായി ബന്ധപ്പെട്ട് ആശുപത്രികളില്‍ ചികിത്സ തേടി ചെല്ലാവുന്നതാണ്.
കൊറോണ പ്രതിരോധത്തിനും ചികിത്സക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുളള സജീവമായ സഹകരണത്തെ അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.
കോവിഡ് 19 സാഹചര്യവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും വിലയിരുത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.