വിവാഹ ചടങ്ങുകളിൽ അമ്പതിൽ കൂടുതൽ ആളുകൾക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. വിവാഹത്തിന് എത്തുന്ന ഓരോരുത്തർക്കും പ്രത്യേകം പാസുകൾ നൽകും. ഏപ്രിൽ 26 രാവിലെ ആറ് മണി വരെയാണ് ലോക്ക്ഡൗൺ. താത്കാലിക ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഡൽഹി വിട്ടു പോകേണ്ടതിന്റെ ആവശ്യമില്ലെന്നും കെജ്രിവാൾ അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച്ച മാത്രം 23,000 കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ഓരോ ദിവസവും പുതിയ 25,000 കേസുകളാണ് രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ദിവസവും ഇത്രയധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ തലസ്ഥാനത്തെ ആരോഗ്യസംവിധാനം തകരുമെന്ന ആശങ്കയും കെജ്രിവാൾ പങ്കുവെച്ചിരുന്നു.
advertisement
You may also like:COVID 19| ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ 2.73 ലക്ഷം; ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്ക്
രാജ്യത്ത് പ്രതിദിന കോവിഡ് വർദ്ധന രണ്ടേമുക്കാൽ ലക്ഷം കടന്നിരിക്കുകയാണ്. മരണസംഖ്യയും കുതിച്ചുയർന്നു. 24 മണിക്കൂറിനിടെ 1619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ഡൽഹി, കർണാക, സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതി രൂക്ഷമായി. മഹാരാഷ്ട്രയിൽ പ്രതിദിന വർദ്ധന എഴുപതിനായിരത്തോളമായി.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം 2,73,810 ആണ്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1.50 കോടിക്ക് മുകളിലായി. ഇന്നലെ മാത്രം 1,619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,44,178 പേർ ഇന്നലെ കോവിഡ് മുക്തരായി ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.
You may also like:കോവിഡ് കണക്ക് ഉയർന്നു നിൽക്കെ നാളെ വീണ്ടും പി.എസ്.സി പരീക്ഷ; മാറ്റണമെന്ന് ആവശ്യം
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ
Total cases: 1,50,61,919
Active cases: 19,29,329
Total recoveries: 1,29,53,821
Death toll: 1,78,769
മിഴ്നാട്ടിൽ നാളെ മുതൽ രാത്രികാല കർഫ്യൂവും ഞായറാഴ്ച്ചകളിൽ സമ്പൂർണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. അടിയന്തര മെഡിക്കൽ സേവനങ്ങൾ, പെട്രോൾ പമ്പുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയെ നൈറ്റ് കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാത്രി 10 മുതൽ രാവിലെ 4 മണിവരെയാണ് കർഫ്യൂ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റിവച്ചു.
ബിഹാറിലും സംസ്ഥാന വ്യാപകമായി രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. പുതിയ കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സിനിമ ഹാളുകള്‍, മാളുകള്‍, ക്ലബ്ബുകള്‍, ജിമ്മുകള്‍, പാര്‍ക്കുകള്‍ എന്നിവ മെയ് 15വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.