കേന്ദ്ര ആരോഗ്യമന്ത്രാലയം ഞായറാഴ്ച്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം മഹാരാഷ്ട്ര, കർണാടക, ഡൽഹി അടക്കം പത്ത് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 71.75 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച്ച പുറത്തു വന്ന കണക്കുകൾ പ്രകാരം 4,03,738 പ്രതിദിന കോവിഡ് രോഗികളാണ് ഉള്ളത്. മഹാരാഷ്ട്രയ്ക്കും ഡൽഹിയ്ക്കും പുറമേ, കേരളം, തമിഴ്നാട്, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ, രാജസ്ഥാൻ ഹരിയാന എന്നീ സംസ്ഥാനങ്ങളും കോവിഡ് കേസുകളിൽ ആദ്യ പത്തിൽ ഉണ്ട്.
advertisement
പ്രതിദിനം അമ്പതിനായിരത്തിലധികം രോഗികളാണ് മഹാരാഷ്ട്രയിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 56,578 ആണ്.
You may also like:മൃതദേഹങ്ങളിൽ നിന്നും വസ്ത്രം മോഷ്ടിച്ച് വിൽപ്പന; യുപിയിൽ ഏഴ് പേർ അറസ്റ്റിൽ
കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
- ഡൽഹി: ഏപ്രിൽ 19 നാണ് ഡൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. പുതിയ അറിയിപ്പ് പ്രകാരം മെയ് 17 വരെ ലോക്ക്ഡൗൺ നീട്ടിയിരിക്കുകയാണ് സർക്കാർ. മെട്രോ സർവീസുകളടക്കം നിർത്തിവെച്ചിരിക്കുകയാണ്.
- ഉത്തർപ്രദേശ് : മെയ് 17 വരെയാണ് ഉത്തർപ്രദേശിലെ ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്.
- ബിഹാർ: മെയ് 4 മുതലാണ് ബിഹാറിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇത് മെയ് 15 വരെ തുടരും
- ഒഡീഷ: മെയ് 5 മുതൽ മെയ് 19 വരെ പതിനാല് ദിവസത്തെ സമ്പൂർണ ലോക്ക്ഡൗണാണ് ഒഡീഷയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
- രാജസ്ഥാൻ: മെയ് പത്ത് മുതൽ 24 വരെയാണ് രാജസ്ഥാനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
- ജാർഖണ്ഡ്: മെയ് 13 വരെയാണ് ജാർഖണ്ഡിൽ ലോക്ക്ഡൗണിന് സമാവനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ ഏപ്രിൽ 22 ന് ആരോഗ്യ സുരക്ഷാ വാരം എന്ന പേരിൽ നിയന്ത്രണങ്ങളും സംസ്ഥാനം ഏർപ്പെടുത്തിയിരുന്നു.
- ഛത്തീസ്ഗഡ്: വാരാന്ത്യങ്ങളിൽ ലോക്ക്ഡൗൺ ആയിരുന്നു സർക്കാർ ആദ്യം ഏർപ്പെടുത്തിയിരുന്നത്. ഇപ്പോൾ മെയ് 15 കളക്ടർമാർ പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
- പഞ്ചാബ്: മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ മെയ് 15 വരെ വാരാന്ത്യ ലോക്ക്ഡൗൺ, രാത്രി കർഫ്യൂ തുടങ്ങിയ നടപടികൾക്ക് പുറമേ വിപുലമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
- ഹരിയാന: മെയ് 10 മുതൽ 17 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
- ഛണ്ഡീഗഡ്: വാരാന്ത്യ ലോക്ക്ഡൗൺ ആണ് സംസ്ഥാനത്ത് നിലവിലുള്ളത്.
- മധ്യപ്രദേശ്: അവശ്യ സേവനങ്ങൾ ഒഴിച്ചുള്ളവയ്ക്കെല്ലാം മെയ് 15 വരെ ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
- ഗുജറാത്ത്: രാത്രി 8 മുതൽ രാവിലെ ആറ് രാത്രി കർഫ്യൂവും മെയ് 12 വരെ സംസ്ഥാനത്തെ 36 നഗരങ്ങളിൽ നിയന്ത്രണങ്ങളും നിലവിലുണ്ട്.
- മഹാരാഷ്ട്ര: ഏപ്രിൽ 5 നാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ മഹാരാഷ്ട്ര സർക്കാർ ആദ്യം പ്രഖ്യാപിക്കുന്നത്. പിന്നീട് ഇത് മെയ് 15 വരെ നീട്ടി.
- ഗോവ: മെയ് 9 മുതൽ മെയ് 24 വരെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് ഗോവൻ സർക്കാർ.
- പശ്ചിമബംഗാൾ: മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ ആഴ്ച മുതൽ എല്ലാത്തരം സമ്മേളനങ്ങൾക്കും വിലക്ക് ഉൾപ്പെടെ വിപുലമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
- അസം: ബുധനാഴ്ച മുതൽ പൊതുസ്ഥലങ്ങളിൽ ആളുകളുടെ നീക്കത്തിന് നിയന്ത്രണങ്ങളുണ്ട്. രാവിലെ എട്ടുമണി മുതൽ രാത്രി 6 വരെ കർഫ്യൂ ഏർപ്പെടുത്തി. മെയ് ഏഴ് വരെ രാത്രി കർഫ്യൂ നീട്ടിയിട്ടുണ്ട്.
- നാഗാലാന്റ്: ഏപ്രിൽ 30 മുതൽ മെയ് 14 നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് ഭാഗിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
- മിസോറാം: മെയ് 17 മുതൽ ഏഴ് ദിവസത്തെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
- അരുണാചൽ പ്രദേശ്: വൈകിട്ട് 6.30 മുതൽ രാവിലെ 5 വരെ ഒരു മാസക്കാലം രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ.
- മണിപ്പൂർ: ഏഴ് ജില്ലകളിൽ മെയ് 8 മുതൽ മെയ് 17 വരെ കർഫ്യൂ പ്രഖ്യാപിച്ചു.
- ജമ്മു കാശ്മീർ: മെയ് 10 വരെ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
- ഉത്തരാഖണ്ഡ്: മെയ് പത്ത് വരെ ഡെറാഡൂൺ, ഉദ്ദം സിംഗ് നഗർ, ഹരിദ്വാർ തുടങ്ങി ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിൽ കർഫ്യൂ നീട്ടിയിരിക്കുകയാണ്.
- ഹിമാചൽ പ്രദേശ്: മെയ് 7 മുതൽ 16 വരെ ലോക്ക്ഡൗൺ
- കേരളം: മെയ് 8 മുതൽ മെയ് 16 വരെ ലോക്ക്ഡൗൺ
- തമിഴ്നാട്: മെയ് പത്ത് മുതൽ മെയ് 24 വരെ ലോക്ക്ഡൗൺ
- പുതുച്ചേരി: മെയ് 10 മുതൽ മെയ് 24 വരെ ലോക്ക്ഡൗൺ