TRENDING:

Explainer | കൊറോണ വൈറസിന് ജനിതകമാറ്റം; ഇത് എത്രത്തോളം അപകടകാരിയാണ്?

Last Updated:

ഈ വർഷാവസാനത്തോടെ കോവിഡ് ലോകത്തിന് കൂടുതൽ വെല്ലുവിളിയായി മാറിയിരിക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്തു ഒരു വർഷം പിന്നിടുമ്പോൾ മഹാമാരി മറ്റൊരു ഘട്ടത്തിലേക്കു കടക്കുന്നു. വൈറസിന്‍റെ ജനിതകമാറ്റം യുകെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അതിവേഗത്തിലുള്ള രോഗവ്യാപനവും കൂടിയ മരണനിരക്കുമാണ് വൈറസിന്‍റെ ജനിതകമാറ്റത്തെ അപകടകാരിയാക്കുന്നത്. ഇതോടെ ഈ വർഷാവസാനത്തോടെ കോവിഡ് ലോകത്തിന് കൂടുതൽ വെല്ലുവിളിയായി മാറിയിരിക്കുന്നു.
advertisement

നൊവെൽ കൊറോണ വൈറസിന്‍റെ ജനിതകമാറ്റം ഒന്നിൽ മാത്രം ഒതുങ്ങുന്നില്ലെന്നാണ് റിപ്പോർട്ട്. ഇനിയും കൂടുതൽ രൂപത്തിൽ വൈറസ് പ്രത്യക്ഷപ്പെട്ടേക്കാമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഇപ്പോൾ യുകെയിൽ കണ്ടെത്തിയ കൊറോണവൈറസ് പതിപ്പിന് B.1.1.7 എന്ന കോഡ് ആണ് നൽകിയിരിക്കുന്നത്. യുകെയിൽ വ്യാപകമായി ഈ വൈറസ് പതിപ്പ് കണ്ടെത്തിയിട്ടുണ്ട്.

എന്നിരുന്നാലും, വിദഗ്ധരുടെ അഭിപ്രായത്തിൽ വൈറസ് പരിവർത്തനം ചെയ്യുന്നത് ഒരു പുതിയ പ്രതിഭാസമല്ല. പക്ഷേ, ഈ മഹാമാരിയുടെ ഘട്ടത്തിൽ നാം തീർച്ചയായും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ബ്രിട്ടനിലെ പുതിയ പരിവർത്തനത്തെക്കുറിച്ച് നാം പരിഭ്രാന്തരാകരുത്, മറിച്ച് കൂടുതൽ ജാഗ്രത പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുകയാണ് വേണ്ടതെന്ന് വിദഗ്ദ്ധരായ ഡോക്ടർമാർ പറയുന്നു.

advertisement

ജനിതകമാറ്റം സംഭവിച്ചതോടെ വൈറസ് വ്യാപനം അതിവേഗത്തിലാണെന്ന് യുകെയിൽ നിന്നുള്ള ഗവേഷകർ പറയുന്നു. സസെക്സ് കൌണ്ടിയിൽ നാലു ദിവസത്തിനിടെ രോഗവ്യാപനം ഇരട്ടിയിലേറെയായതായി റിപ്പോർട്ടുണ്ട്. ഇതിനുകാരണം ജനിതകമാറ്റം സംഭവിച്ച വൈറസാണ്. യുകെയ്ക്ക് പുറമെ ഇറ്റലി, ജർമ്മനി, ഹോളണ്ട്, ഫ്രാൻസ് എന്നിവിടങ്ങളിലും ഓസ്ട്ര്ലേിയയിലും പുതിയതരം വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

കൊറോണ വൈറസുകൾ എല്ലായ്പ്പോഴും മാറിക്കൊണടിരിക്കുന്നു. അതിനാൽ SARS-CoV-2 അഥവാ നോവൽ കോവിഡ 19 വൈറസിന്‍റെ പുതിയ വകഭേദങ്ങൾ ഉയർന്നുവരുന്നത് അപ്രതീക്ഷിതമല്ല, മറ്റ് കൊറോണ വൈറസുകളിൽ ഇത് എല്ലായ്പ്പോഴും നമ്മൾ കാണുന്നു, ”ലിവർപൂൾ സർവകലാശാലയിലെ ഇൻഫെക്ഷൻ ആൻഡ് ഗ്ലോബൽ ഹെൽത്ത് ചെയർ പ്രൊഫ. ജൂലിയൻ ഹിസ്കോക്സ് പറഞ്ഞു.

advertisement

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ വാക്സിൻ ഗവേഷണങ്ങൾ അന്തിമഘട്ടത്തിലാണ്. അമേരിക്ക ഫൈസർ വാക്സിൻ പുറത്തിറക്കി കഴിഞ്ഞു. ഈ ഘട്ടത്തിൽ ഉയർന്നുവരുന്ന ഒരു സംശയമുണ്ട്. ജനിതകമാറ്റം വന്ന വൈറസിനെ നേരിടാൻ ഇപ്പോൾ കണ്ടെത്തിയ വാക്സിനുകൾക്ക് സാധിക്കുമോ? അതിനുവേണ്ടി പുതിയ വാക്സിൻ കണ്ടെത്തണമോയെന്ന ചോദ്യവും ആളുകൾ ഉയർത്തുന്നു. മാരകമായ COVID-19 നെതിരെ ഇപ്പോൾ കണ്ടെത്തിയിട്ടുള്ള വാക്സിൻ ഫലപ്രദമാകുമെന്നും അല്ലെങ്കിൽ പുതിയ വാക്സിൻ വികസിപ്പിക്കേണ്ടതുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ച് ഉടൻ അഭിപ്രായപ്രകടനം നടത്തുന്നില്ലെങ്കിലും അതിനായി കാത്തിരിക്കുകയാണെന്നും ശാസ്ത്ര ലോകം പറയുന്നു.

advertisement

Also Read- 'വരുന്ന രണ്ടാഴ്ച നിർണായകം'; തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ്​ വ്യാപനത്തിൽ ആശങ്കയെന്ന് കെ.കെ. ശൈലജ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, ഒരു വാക്സിനും 100 ശതമാനം ഫലപ്രദമല്ലെന്നും 70-80 ശതമാനം ആണെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഹൃദയം, വൃക്ക, മറ്റ് ഗുരുതരമായ രോഗങ്ങൾ എന്നിവയ്ക്ക് ഫ്ലൂ വാക്സിൻ ഉപയോഗിക്കുന്നു. ഒരു വാക്സിനും 100 ശതമാനം ഫലപ്രദമല്ല. 70 മുതൽ 80 ശതമാനം വരെ ഫലപ്രദമാകുന്നത് നല്ലതാണെന്ന് കരുതുന്നു. ഓരോ വാക്സിനും അതിന്റെ ഗുണദോഷങ്ങൾ ഉണ്ട്. ”- ഡോക്ടർമാർ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Explainer | കൊറോണ വൈറസിന് ജനിതകമാറ്റം; ഇത് എത്രത്തോളം അപകടകാരിയാണ്?
Open in App
Home
Video
Impact Shorts
Web Stories