'വരുന്ന രണ്ടാഴ്ച നിർണായകം'; തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ്​ വ്യാപനത്തിൽ ആശങ്കയെന്ന് കെ.കെ. ശൈലജ

Last Updated:

രണ്ടാഴ്ച കാലയളവില്‍ എത്രത്തോളം കോവിഡ്​ കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന കാര്യം വ്യക്തമല്ലെന്നും മന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ്​ വ്യാപനത്തിൽ ആശങ്കയെന്നും വരുന്ന രണ്ടാഴ്ചക്കാലം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
തെരഞ്ഞെടുപ്പിന്​ ശേഷം വന്‍തോതില്‍ വര്‍ധനയുണ്ടാ​കുമെന്ന മുന്നറിയിപ്പ്​ വിദഗ്​ധര്‍ നല്‍കുന്നുണ്ട്​. അതിനാല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ടാഴ്ച കാലയളവില്‍ എത്രത്തോളം കോവിഡ്​ കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന കാര്യം വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ഫലമായി വലിയ തോതില്‍ ആളുകളുടെ കൂടിച്ചേരലുകളുണ്ടായി. അതിനുശേഷം ചില സ്​ഥലങ്ങളില്‍ പുതിയ​ ​കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യാന്‍ തുടങ്ങി. എല്ലാവരം സ്വയം ലോക്​ഡൗണ്‍ പാലിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും കോവിഡ്​ പരിശോധന നടത്തണം. വാക്​സിന്‍ തുടരുന്നതു​വരെ ജാഗ്രത തുടരണമെന്നും വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
advertisement
കോവിഡിനെതിരായ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്‍റെ ഫലമായി സംസ്​ഥാനത്ത്​ മരണനിരക്ക്​ കുറക്കാന്‍ കഴിഞ്ഞു. അതിനാല്‍ ഇനിയും കോവിഡ്​ ബാധിതരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്ന ഭയം നിലനില്‍ക്കുന്നു. മാസ്​ക്​ ധരിക്കുകയു​ം സാമൂഹിക അകലം പാലിക്കുകയും സാനിറ്റെസര്‍ ശീലമാക്കുകയും വേണം. തദ്ദേശ സ്വയം ഭരണാധികാരികളുടെ സത്യപ്രതിജ്ഞ കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ നടത്തണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വരുന്ന രണ്ടാഴ്ച നിർണായകം'; തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോവിഡ്​ വ്യാപനത്തിൽ ആശങ്കയെന്ന് കെ.കെ. ശൈലജ
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement