ജിഎച്ച്ക്യൂ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ വീട്ടിലിരുന്ന് ടോക്കൺ ബുക്കു ചെയ്യാനാകും. രാവിലെ ആറു മണി മുതൽ എട്ടുമണിവരെ ടോക്കൺ ബുക്കു ചെയ്യാം. ഏത് വിഭാഗത്തിലെ ഡോക്ടറെ കാണണമെന്ന് തെരഞ്ഞെടുക്കാന്‍ സംവിധാനമുണ്ട്. ബുക്ക് ചെയ്താന്‍ ഉടന്‍ പ്രത്യേക ടോക്കണ്‍ നമ്പര്‍ സഹിതം എപ്പോള്‍ വരണമെന്ന അറിയിപ്പ് ലഭിക്കും. ആപ്പ് ഉപയോക്താക്കൾക്കായി ഇംഗ്ലീഷ്, മലയാളം ഭാഷകൾക്കു പുറമെ കന്നഡയും ഉൾപ്പെടുത്തിയിട്ടുണ്ട്.
TRENDING:WHO on face Masks | എന്തുതരം മാസ്ക്ക് ധരിക്കണം? എപ്പോൾ, എങ്ങനെ ധരിക്കണം? ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശം ഇതാ [NEWS]കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം 'കാണാതായി': ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെ കേസ് [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]
advertisement
നിലവിൽ 50 ശതമാനം ടോക്കണുകളാണ് ആപ്പ് വഴി നൽകുക. ബാക്കി ടോക്കണുകൾ ആശുപത്രിയിലെത്തി ബുക്കു ചെയ്യാം. ആശുപത്രിയിൽ ഒ.പി ടോക്കണെടുക്കാനുള്ള തിരക്ക് ഒഴിവാക്കാനാണ് ആപ്പ് അവതരിപ്പിച്ചതെന്ന് അധികൃതർ പറയുന്നു. കാസര്‍ഗോഡ് എല്‍.ബി.എസ് എന്‍ജിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് ആപ്പ് വികസിപ്പിച്ച് സൗജന്യമായി ആശുപത്രിക്ക് നല്‍കിയത്.