നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം 'കാണാതായി': ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെ കേസ്

  കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം 'കാണാതായി': ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെ കേസ്

  കത്തിക്കുത്തേറ്റ് മരിച്ച 27കാരന് കോവിഡും സ്ഥിരീകരിച്ചിരുന്നു. ഈ ഞായറാഴ്ചയാണ് ആശുപത്രിയിൽ നിന്ന് ഇയാളുടെ മൃതേദഹം കാണാതായത്

  Dead Body

  Dead Body

  • Share this:
   മുംബൈ: കോവിഡ് 19 സ്ഥിരീകരിച്ച യുവാവിന്‍റെ മൃതദേഹം കാണാതായ സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ കേസ്. മുംബൈ രാജവാഡി ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇവിടെ നിന്ന് മൃതദേഹം കാണാതായത്. ആളുമാറി മറ്റാർക്കോ മൃതദേഹം വിട്ടു നൽകിയെന്നാണ് സൂചന.

   കത്തിക്കുത്തേറ്റ് മരിച്ച 27കാരന്‍റെ മൃതദേഹം ഈ ഞായറാഴ്ചയാണ് ആശുപത്രിയിൽ നിന്ന് കാണാതായത്. കുടുംബവഴക്കിനിടയിൽ ബന്ധുക്കളുടെ കുത്തേറ്റ യുവാവിനെ ഇക്കഴിഞ്ഞ ജൂൺ മൂന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകാതെ മരിച്ചുവെങ്കിലും കോവിഡ് പരിശോധന വേണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് രാജവാഡി ആശുപത്രിയിലെത്തിക്കുന്നത്. ജൂൺ അഞ്ചോടെ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. ഇതിന് പിന്നാലെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് കാണാനില്ലെന്ന് ആശുപത്രി അധികൃതർക്കും മനസിലായത്.
   You may also like:യുഎഇയിൽ മരിച്ച നിതിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; സംസ്കാര ചടങ്ങുകൾ വൈകിട്ട് [NEWS]Breaking| Covid 19 ബാധിച്ച് ചികിത്സയിലിരുന്ന DMK എംഎൽഎ ജെ.അൻപഴകൻ അന്തരിച്ചു [NEWS] രാഷ്ട്രപതിയുടെ പേര് പോലും അറിയാത്ത ഒന്നാം റാങ്കുകാരൻ !! യുപി അസിസ്റ്റന്‍റ് ടീച്ചർ പരീക്ഷ വിവാദത്തിൽ [NEWS]
   പിന്നാലെ തന്നെ ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനും സംഭവത്തിൽ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
   Published by:Asha Sulfiker
   First published: