Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ്
- Published by:Gowthamy GG
- news18-malayalam
Last Updated:
വില്പനയുടെ കണക്കുകള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചെങ്കിലും ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വില്പനയാണ് ഈകാലയളവില്‍ നടന്നതെന്ന് കമ്പനി വ്യക്തമാക്കി.
കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പല കമ്പനികളും നഷ്ടത്തിലായി എന്നാൽ ലോക്ക്ഡൗണിൽ പോലും നേട്ടം കൊയ്തിരിക്കുകയാണ് പാവങ്ങളുടെ ബിസ്കറ്റ് എന്നറിയപ്പെടുന്ന പാർലെ ജി ബിസ്കറ്റ്.
ബിസിനസ് ആരംഭിച്ചതിനു ശേഷം ഇതുവരെ ഉണ്ടായ റെക്കോർഡ് വിൽപ്പന മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണെന്നാണ് കമ്പനി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
വില്പനയുടെ കണക്കുകള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചെങ്കിലും ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വില്പനയാണ് ഈകാലയളവില്‍ നടന്നതെന്ന് കമ്പനി വ്യക്തമാക്കി.
വിപണിവിഹിതത്തില്‍ അഞ്ചുശതമാനം വര്‍ധനവാണ് കമ്പനിരേഖപ്പെടുത്തിയത്. വളര്‍ച്ചയുടെ 90ശതമാനംവിഹിതവും പാര്‍ലെ ജിയുടെ വില്പനയിലൂടെയാണെന്നും കമ്പനി പറയുന്നു.
‘വര്‍ക്ക് ഫ്രം ഹോം’ ആയും അല്ലാതെയും വീട്ടിലിരുന്നവര്‍ ഭക്ഷണ സാമഗ്രികളുടെ കൂട്ടത്തില്‍ പാര്‍ലെ ജി സംഭരിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ചാക്കുകണക്കിനാണ് വിതരണം ചെയ്തത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കുടിയേറ്റ തൊഴിലാളികള്‍ നാട് ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ കയ്യില്‍ കരുതിയത് പാര്‍ലെ ജിയുടെ അഞ്ചു രൂപാ പാക്കറ്റുകള്‍-പാര്‍ലെ പ്രൊഡക്ട്സിന്റെ കാറ്റഗറി വിഭാഗം തലവനായ മയാങ്ക് ഷാ പറഞ്ഞു.TRENDING:DYFI പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും പിണറായി വിജയന്റെ മകള്‍ വീണയുടേയും വിവാഹം; തീയതി ഔദ്യോഗികമായി പിന്നീട്
advertisement
[NEWS]Muvattupuzha Murder Attempt| മൂവാറ്റുപുഴ ദുരഭിമാന ആക്രമണം: വെട്ടാനുപയോഗിച്ച വടിവാൾ കണ്ടെടുത്തു
[PHOTO]'റെമോ നായർ, അമ്പി നമ്പൂതിരി, അന്ന്യൻ മേനോൻ'; ട്രോളുകളിൽ ട്രെൻഡ് ആയി ഡയറക്ടർ ചേഞ്ച് [NEWS]
ബ്രഡ് വാങ്ങാൻ കഴിയാതിരുന്നവർക്ക് പോലും പാർലെ ജി വാങ്ങാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 25 മുതൽ ഉത്പ്പാദനം പുനരാരംഭിക്കാൻ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
advertisement
പാർലെ പ്രൊഡക്ട്സ് രാജ്യത്തൊട്ടാകെയുള്ള 130 ഫാക്ടറികളിൽ ബിസ്ക്കറ്റ് ഉണ്ടാക്കുന്നു . ഇതിൽ 120 എണ്ണവും കരാർ നിർമ്മാണ യൂണിറ്റുകളാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2020 11:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ്