നേരത്തെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും ഹോട്ടലുകളില്‍ പാഴ്സല്‍ സൗകര്യം മാത്രമാണ് അനുവദിച്ചിരുന്നത്. ബാറുകളിലും ഇരുത്തി മദ്യം നൽകിയിരുന്നില്ല. ഇതിനെതിരേ വലിയ പ്രതിഷേധം ഹോട്ടലുടമകളുടെ ഭാഗത്തുനിന്നു ഉണ്ടായിരുന്നു.
അതേസമയം സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾ തുറക്കാന്‍ ഇന്നത്തെ യോഗവും അനുമതി നല്‍കിയിട്ടില്ല. തീയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമയമായിട്ടില്ലെന്നാണ് യോഗം വിലയിരുത്തിയത്. തീയറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് വിവിധ സിനിമാ സംഘടനകള്‍ സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിയറ്ററുകൾ ഇപ്പോൾ തുറ്കകേണ്ടതില്ലെന്നാണ് വിദഗ്ദ്ധർ സർക്കാരിന് നൽകിയ ഉപദേശം.
advertisement
Covid 19 | കോവിഡ് ബാധിച്ച് യുകെജി വിദ്യാർഥി മരിച്ചു; അഞ്ചുവയസുകാരന്‍റെ മരണം തൃശൂർ മെഡിക്കൽ കോളേജിൽ
തൃശൂർ: കോവിഡ് ബാധിച്ച് അഞ്ചു വയസുകാരൻ മരിച്ചു. കാഞ്ഞാണി ശ്രീശങ്കര ഷെഡിന് കിഴക്ക് താമസിക്കുന്ന വരടിയം സ്വദേശി മാടച്ചിപാറ ഷാജിയുടെയും കവിതയുടെയും മകന്‍ സായ്റാം (5 ) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യു കെ ജി വിദ്യാർഥിയായ സായ് റാം മരിച്ചത്.
കാരമുക്ക് എസ്. എന്‍. ജി. എസ് ഹൈസ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തില്‍ യു. കെ. ജി വിദ്യാര്‍ഥിയായിരുന്നു സായ് റാം. കോവിഡ് ബാധിച്ച കുട്ടിയെ ആദ്യം കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഷാജിയുടെ ഭാര്യ കവിതയും രണ്ട് മക്കളും കാഞ്ഞാണിയിലെ വാല പറമ്ബില്‍ കവിതയുടെ വീട്ടിലായിരുന്നു താമസം. വീട്ടിലെ മറ്റെല്ലാവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. എന്നാൽ സായ് റാമിന്‍റെ ആരോഗ്യനില വഷളാകുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ആലപ്പുഴയിൽ കോവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു; രോഗി മരിച്ചു
ദേശീയ പാതയിൽ ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്ന കോവിഡ് രോഗി മരണപ്പെട്ടു.
കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. ഷീലയെ കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ആംബുലൻസ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.
വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അടമക്കമുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ സന്തോഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം. ഷീലയുടെ മകൻ ഡോ മഞ്ജുനാഥ്, ഇദ്ദേഹത്തിന്റെ ഭാര്യ ദേവിക എന്നിവരടക്കമുള്ളവരാണ് ആംബുലൻസിലുണ്ടായിരുന്നത്.
കാറിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് അപകടം; രണ്ടാമത്തെയാളും മരിച്ചു
കുണ്ടറയിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടാമത്തെയാളും മരിച്ചു. കാറിൽ ബൈക്കിടിച്ചതിനെ തുടർന്ന് യുവാക്കള്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കേരളപുരം ചിറക്കോണം അക്ഷയയില്‍ കൊല്ലം ആര്‍ടി ഓഫിസ് ഉദ്യോഗസ്ഥന്‍ സുനില്‍ ജെറോമിന്റെ ഏക മകന്‍ അക്ഷയ് സുനില്‍(18)ആണ് മരിച്ചത്. ഒപ്പം അപകടത്തില്‍പെട്ട സുഹൃത്ത് ജെറിന്‍ എല്‍സാവി(19) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
Also Read-കൂടത്തായി മോഡൽ; 20 വർഷത്തിനിടെ കൊന്നത് സഹോദരനടക്കം കുടുംബത്തിലെ 5 പേരെ
വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെ കുണ്ടറ മാമൂട് ജംക്ഷന് സമീപമായിരുന്നു അപകടം ഉണ്ടായത്. കൊല്ലത്തുനിന്നും കുണ്ടറ ഭാഗത്തേക്ക് ബൈക്കില്‍ വന്നതായിരുന്നു യുവാക്കള്‍. മുറിച്ചു കടക്കാനായി റോഡിന്‍റെ മധ്യഭാഗത്തെത്തി പെട്ടെന്ന് നിന്ന സ്ത്രീയുടെ കൈയ്യില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി നിയന്ത്രണം വിട്ടതോടെയാണ് എതിരേ വന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൊല്ലത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജെറിന്‍ മരിച്ചിരുന്നു. അക്ഷയിനെ സ്വകാര്യ മെഡിക്കല്‍കോളജിലേക്ക് എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
