TRENDING:

COVID 19| കേരളം പൂര്‍ണ്ണമായി അടച്ചിടുന്നതിനെ കുറിച്ച് ആലോചിക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Last Updated:

12 ഇന നിർദേശങ്ങൾ അടങ്ങിയ കത്ത് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോവിഡ് 19 ബാധ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കേരളം പൂർണ്ണമായി അടച്ചിടുന്നതിനെ പറ്റി ഗൗരവമായി ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഐ.എം.എയും ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നത് പൂർണ്ണമായ ഷട്ട് ഡൗൺ അനിവാര്യമാണെന്നാണ്. അതുവേണ്ടി വരികയാണെങ്കിൽ ഒഴിവാക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായം എന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.
advertisement

രമേശ് ചെന്നിത്തലയുടെ നിര്‍ദേശങ്ങള്‍

1. പല സംസ്ഥാനങ്ങളിലും കംപ്ലീറ്റ് ഷട്ട്ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ കേരളവും ഷട്ട്ഡൗണ്‍ ചെയ്യണമോ എന്ന കാര്യം ഗൗരവമായി ആലോചിക്കണം

2. ബസുകളും ട്രെയിനുകളും നിര്‍ത്തിയ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവര്‍ ജോലിചെയ്യുന്ന സ്ഥലങ്ങളില്‍ താമസസൗകര്യം ഒരുക്കുക.

3. ആശുപത്രികളില്‍ കഴിയുന്ന മറ്റു രോഗികള്‍ക്ക് പരിചരണം ലഭിക്കുന്നില്ലെന്ന പരാതി ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണം.

4. ഓഫീസുകളില്‍ വരാന്‍ കഴിയാത്ത ജീവനക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുക

advertisement

You may also like:'കയ്യടിക്കുന്നത് ഒരു പ്രാര്‍ത്ഥന; സര്‍വ്വ അണുക്കളും ആ ശക്തിയില്‍ നശിച്ചുതുടങ്ങും': മോഹന്‍ലാല്‍ [NEWS]കോവിഡ് 19: രാജസ്ഥാനു പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പഞ്ചാബ് [NEWS]സർക്കാര്‍ നിര്‍ദേശങ്ങൾ പാലിക്കപ്പെടുന്നില്ല; കര്‍ഫ്യു പ്രഖ്യാപിച്ച് കുവൈറ്റ് [NEWS]

5. അവശ്യസാധനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയ്ക്ക് ക്ഷാമമുണ്ടാക്കാത്ത നടപടികള്‍ സ്വീകരിക്കുക.

advertisement

6. സാനിറ്റൈസറുകള്‍, മാസ്‌കുകള്‍, എന്നിവ കിട്ടുന്നില്ലായെന്ന പരാതി പരിഹരിക്കണം.

7. അന്തര്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട്, മറ്റ് ഗതാഗത മാര്‍ഗങ്ങള്‍ എന്നിവ നിര്‍ത്തി വയ്ക്കണം.

8. ജില്ലകള്‍ അടച്ചിടുന്നെങ്കില്‍ അതിനുമുന്‍പായി എല്ലാ ഒരുക്കങ്ങളും സൗകര്യങ്ങളും ഉറപ്പ് വരുത്തണം. ആവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാന്‍ നടപടി വേണം.

9. ഐ സി എം ആറിന്റെ ഗൈഡ് ലൈന്‍ പ്രകാരമുള്ള കാറ്റഗറി 'എ' രോഗിയെ ടെസ്റ്റ് ചെയ്യാനുള്ള നടപടികള്‍ അടിയന്തരമായി നടത്തണം. നിരന്തരമായി ഞാനിത് ആവശ്യപ്പെടുന്നതാണ്. ഇതു ക്വാറന്റൈനില്‍ ഉള്ള രോഗികള്‍ക്ക് ആവശ്യമുണ്ട്.

advertisement

10. ദിവസവേതന തൊഴിലാളികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്ക് ഭക്ഷണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.

11. ബിവറേജ് കോര്‍പറേഷനുകളുടെ ഔട്ട് ലെറ്റുകള്‍, ബാറുകള്‍ എന്നിവ ഇനിയെങ്കിലും അടയ്ക്കാനുള്ള നിര്‍ദ്ദേശം നല്‍കുക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

12. മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള സാമ്ബത്തിക പാക്കേജ് ഉടനടി നടപ്പാക്കുക. ഇതേവരെ നടപടികള്‍ ആരംഭിച്ചിട്ടില്ല.

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| കേരളം പൂര്‍ണ്ണമായി അടച്ചിടുന്നതിനെ കുറിച്ച് ആലോചിക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
Open in App
Home
Video
Impact Shorts
Web Stories