യുഎസില്‍ ഒമിക്രോണ്‍ അതിവേഗത്തിലാണ് പടരുന്നതെന്നും വാക്‌സിന്‍ എടുത്തവരില്‍ പോലും ഒമിക്രോണ്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ.ആന്റണി ഫൗസി മുന്നറിയിപ്പ് നല്‍കി.
ഫ്രാന്‍സ് ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഒമിക്രോണ്‍ വ്യാപനം തടയാനായി യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നെതര്‍ലാന്റില്‍ ക്രിസ്മസ് കാലയളവില്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യുകെയില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിച്ചതിനാല്‍ ഇംഗ്ലണ്ടില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യത സര്‍ക്കാര്‍ കരുതിവയ്‌ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറിലെ പുതുവത്സരാഘോഷങ്ങള്‍ പൊതു സുരക്ഷ മുന്‍നിര്‍ത്തി റദ്ദാക്കിയതായും മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.
advertisement
രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം 200 ആയി; കേരളത്തിൽ 15 രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 (Covid 19)വകഭേദമായ ഒമിക്രോൺ (Omicron)രോഗികളുടെ എണ്ണം 200 ആയി. കേരളത്തിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 12 സംസ്ഥാനങ്ങളിൽ ഇതുവരെ രോഗം റിപ്പോർട്ടു ചെയ്തു. ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും 54 കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്.
തെലങ്കാന - 20, കർണാടക - 19, രാജസ്ഥാൻ - 18 , ഗുജറാത്ത് - 14, ഉത്തർപ്രദേശ് 2 എന്നിങ്ങനയാണ് രോഗികളുടെ എണ്ണം. ആന്ധ്രപ്രദേശ്, തമിഴ്നാട്, ഛത്തിസ്ഗഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഓരോ കേസ് വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോൺ സ്ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
നിലവിലെ സാഹചര്യത്തെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഒമിക്രോൺ പ്രതിരോധത്തിന് നിലവിലുള്ള വാക്സിന്റെ കാര്യക്ഷമത പരിശോധിച്ചു വരികയാണ്. കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ലാബുകളും ടെസ്റ്റ് സംവിധാനങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒമിക്രോൺ ബാധ വർധിക്കുന്ന സാഹചര്യത്തിൽ മൂന്നാം തരംഗമുണ്ടാകാനുള്ള സാധ്യത തള്ളാനാകില്ലെന്ന് എയിംസ് മേധാവി രൺദീപ് ഗുലേരിയ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്തിനും തയ്യാറായിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Also Read-Omicron| അമേരിക്കയിലും ഒമിക്രോൺ സ്ഥിരീകരിച്ചു; ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയയാൾക്ക്
