ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 58 കോവിഡ് രോഗികളിലെ ദീർഘകാല പ്രത്യാഘാതത്തെക്കുറിച്ച് ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
രോഗബാധിതരായ ചിലർക്ക് ഒന്നിലധികം അവയവങ്ങളിൽ വീക്കം ഉണ്ടാകുന്നുണ്ടെന്നും അത് മാസങ്ങളോളം നിലനിൽക്കുന്നതായു കണ്ടെത്തിയിട്ടുണ്ട്. ഈ പഠനം മറ്റു ശാസ്ത്രജ്ഞർ പുനപരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെങ്കിലും MedRxiv വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
“കോവിഡുമായി ബന്ധപ്പെട്ട് ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ പഠനം നടത്തണമെന്നതും ആശുപത്രി വിട്ട ശേഷവും രോഗികൾക്ക് സമഗ്രമായ പരിചരണ സംവിധാനം വികസിപ്പിക്കേണ്ടതിന്റെയും ആവശ്യകയും അടിവരയിടുന്നതാണ് ഈ പഠനം,” പഠനത്തിന് നേതൃത്വം നൽകിയ ഓക്സ്ഫോർഡ് റാഡ്ക്ലിഫ് ഡിപ്പാർട്ട്‌മെന്റ് ഓഫ് മെഡിസിനിലെ ഡോക്ടർ ബെറ്റി രാമൻ പറഞ്ഞു.
advertisement
കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ബ്രിട്ടന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് റിസർച്ചിന്റെ (എൻഎഎച്ച്‌ആർ) ഒരു പ്രാഥമിക റിപ്പോർട്ട് കാണിക്കുന്നത് COVID-19 അണുബാധയെത്തുടർന്ന് നിലവിലുള്ള അസുഖത്തെ എന്ന് വിളിക്കാറുണ്ട്, ഇത് ശരീരത്തെയും മനസ്സിനെയും ബാധിക്കുന്ന വൈവിധ്യമാർന്ന ലക്ഷണങ്ങളെ ഉൾക്കൊള്ളുന്നു.
കോവിഡ് രോഗത്തിനു ശേഷം ഉണ്ടാകാറുള്ള അസ്വസ്ഥതകൾ പൊതുവെ “ലോംഗ് COVID” എന്നാണ് അറിയപ്പെടുന്നത്. ഇത് ശരീരത്തെയും മനസിനെയും ബാധിക്കുന്നവയാണ്. ഇക്കാര്യം കഴിഞ്ഞയാഴ്ച ബ്രിട്ടനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് റിസർച്ച് (എൻഎഎച്ച്‌ആർ) പുറത്തുവിട്ട പ്രഥമിക റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് ഭേദമായ 64% രോഗികളിലും രണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷവും നിരന്തരമായ ശ്വാസതടസം അനുഭവപ്പെടുന്നതായും 55% പേർക്ക് ക്ഷീണമുള്ളതായും ഓക്സ്ഫോർഡ് പഠനത്തിൽ വ്യക്തമായിട്ടുണ്ട്.
60% കോവിഡ് രോഗികളുടെയും ശ്വാസകോശത്തിലും 29% പേരുടെ വൃക്കകളിലും 26% പേരുടെ ഹൃദയത്തിലും 10% പേരുടെ കരളിലും എം.ആർ.ഐ സ്കാനിൽ അസാധാരണത്വം കണ്ടെത്തിയിട്ടുണ്ട്.
രോഗം അതിജീവിച്ചവരുടെ അന്തരികാവയവങ്ങളിൽ തകരാറുകൾ ഉണ്ടായേക്കാമെന്നതാണ് ഈ പഠനഫലം സൂചിപ്പിക്കുന്നതെന്നും ബെറ്റി രാമൻ പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.