TRENDING:

Hepatitis| ഹെപ്പറ്റൈറ്റിസ് ബി രോ​ഗികളെ കോവിഡ് ബാധിച്ചതെങ്ങനെ?

Last Updated:

വാക്‌സിൻ എടുക്കുന്നതിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ് ബി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകാരോഗ്യ സംഘടനയുടെ (World Health Organization) കണക്കനുസരിച്ച്, ഓരോ വർഷവും 1.5 ദശലക്ഷത്തോളം പുതിയ ഹെപ്പറ്റൈറ്റിസ് ബി രോ​ഗികൾ ഉണ്ടാകുന്നുണ്ട്. ഏകദേശം 296 ദശലക്ഷം ആളുകളെ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചതായും കണക്കാക്കപ്പെടുന്നു. വാക്‌സിൻ എടുക്കുന്നതിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ് ബി. എന്നിട്ടും ഇന്ത്യയിൽ മാത്രം ഏകദേശം 4 കോടി ഹെപ്പറ്റൈറ്റിസ് ബി രോ​ഗികളുണ്ട്.
(Image: Shutterstock
(Image: Shutterstock
advertisement

ഹെപ്പറ്റൈറ്റിസ് ബി കരളിനെ ദോഷകരമായി ബാധിക്കുകയും സിറോസിസ്, കാൻസർ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഈ രോ​ഗം ബാധിച്ചവരിൽ കോവിഡും സാരമായ ആഘാതം സ‍ൃഷ്ടിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്ത് ഹെപ്പറ്റൈറ്റിസ് ബി ബാധിതർക്ക് വൈദ്യസഹായവും ചികിത്സയും ലഭിക്കുന്നതിൽ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പലർക്കും കൃത്യസമയത്ത് ഡോക്ടർമാരെ കാണാൻ പോലും സാധിച്ചിരുന്നില്ല. പലരും ഈ സമയത്ത് ടെലിമെഡിസിനെയാണ് ആശ്രയിച്ചത്. അത് കൃത്യസമയത്ത് വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുമില്ല.

ഹെപ്പറ്റൈറ്റിസ് ബോധവത്കരണം, സ്ക്രീനിംഗ്, പ്രതിരോധ കുത്തിവെയ്പ് തുടങ്ങിയ സേവനങ്ങൾ നൽകുന്ന സംഘടനകളും കമ്മ്യൂണിറ്റികളും

advertisement

ലോക്ക്ഡൗൺ സമയത്ത് അവരുടെ സേവനം ഉറപ്പാക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എങ്കിലും പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് ഇവർ തങ്ങളുടെ സേവനങ്ങളും വിഭവങ്ങളും ജനങ്ങളിലേക്കെത്താൻ പരമാവധി പരിശ്രമിച്ചു.

കോവിഡ് കാലത്ത് ഇവർ ഉപയോഗിച്ച ചില നൂതന മാർ​ഗങ്ങൾ താഴെ പറയുന്നവയാണ്.

1. സമ്പർക്കം കൂടാതെയുള്ള ലാബ് പരിശോധന (Contactless HBV lab testing).

2. ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണത്തിനായി സോഷ്യൽ മീഡിയയുടെ ഉപയോ​ഗം (increased social media presence forWorld Hepatitis Day awareness).

3. ഫോൺ കോളുകളിലൂടെയും ഇമെയിലിലൂടെയും രോ​ഗികളെ ബന്ധപ്പെടലും, തുടരന്വേഷണങ്ങൾ നടത്തലും (Client outreach and follow-up via phone calls and email)

advertisement

4. കോവിഡ് 19 ബോധവത്കരണത്തോടൊപ്പം ഹെപ്പറ്റൈറ്റിസ് സാമഗ്രികളുടെ വിതരണം (Distribution of HBV materials alongside COVID-19 education)

5. ഡ്രൈവ്-ത്രൂ വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കൽ (Hosting drive-through educational events)

ഹെപ്പറ്റൈറ്റിസ് ബി വ്യാപനം

ഹെപ്പറ്റൈറ്റിസ് ബി പ്രസവസമയത്ത് അമ്മയിൽ നിന്ന് കുട്ടികളിലേക്ക് പകരാറുണ്ട്. രോഗബാധിതരായ ആളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ, രക്തവുമായോ മറ്റ് ശാരീരിക ദ്രാവകങ്ങളുമായോ സമ്പർക്കം പുലർത്തുന്നതിലൂടെയും ഈ രോ​ഗം പകരാം.

കരളിന് വീക്കം ഉണ്ടാക്കുന്നതും ആഗോളതലത്തില്‍ തന്നെ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും ചെയ്യുന്ന ഒരു രോഗമാണ് ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ് ബി ആര്‍ക്കും വരാമെങ്കിലും ഏഷ്യ, പസഫിക് മേഖലയിലുള്ളവരെയാണ് രോഗം കൂടുതലും ബാധിച്ചിട്ടുള്ളത് എന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കരൾ സംബന്ധമായ രോഗമായ ഹെപ്പറ്റൈറ്റിസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വർഷവും ജൂലൈ 28 ന് ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Hepatitis| ഹെപ്പറ്റൈറ്റിസ് ബി രോ​ഗികളെ കോവിഡ് ബാധിച്ചതെങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories