മരുന്ന് പ്രവർത്തിക്കുന്നത് എങ്ങനെ?
2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് ശരീരത്തിൽ പ്രവേശിക്കുമ്പോൾ, അത് വൈറസ് ബാധിച്ച കോശങ്ങൾക്കുള്ളിൽ അടിഞ്ഞു കൂടുന്നു. അവിടെ എത്തിക്കഴിഞ്ഞാൽ, അത് വൈറസിന്റെ ഊജ്ജ ഉൽപാദനവും ഉപാപചയ പ്രവർത്തനങ്ങളും തടഞ്ഞ് അതിന്റെ ഇരട്ടിപ്പ് തടയും. “വൈറസ് ബാധിച്ച കോശങ്ങളിൽ മാത്രം അടിഞ്ഞുകൂടുന്നത് ഈ മരുന്നിന്റെ പ്രത്യേകതയാണെന്ന് ഡിആർഡിഒ പറയുന്നു.
ഇത് ഉപയോഗിക്കുന്നത് എങ്ങനെ ?
മരുന്ന് പൊടി രൂപത്തിൽ ആയതിനാൽ വെള്ളത്തിൽ ലയിപ്പിച്ച് വാ വഴിയാണ് കഴിക്കേണ്ടത്.
advertisement
Also Read ഓക്സിജൻ ലഭ്യമായില്ല; ആർസിസി യിൽ ഏഴ് ശസ്ത്രക്രിയകൾ മുടങ്ങി
നിർണായക ചുവടുവയ്പാകുമോ?
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരികുന്നവരെ വേഗത്തിൽ രോഗമുക്തരാക്കാനും മെഡിക്കൽ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ മരുന്നിന് കഴിയും. പരീക്ഷണങ്ങൾക്കിടെ മരുന്ന് നൽകിയ 42% രോഗികൾക്കും മൂന്നാം ദിവസം മുതൽ മെഡിക്കൽ ഓക്സിജൻ നൽകേണ്ടി വന്നില്ല. സാധാരണ ചികിത്സയിൽ, മൂന്നാം ദിവസം 30% രോഗികൾക്കും ഓക്സിജൻ നൽകേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്.
മിതമായതും കഠിനവുമായ കോവിഡ് രോഗികളിലും ഈ മരുന്ന് ഫലപ്രദമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 65 വയസ്സിനു മുകളിലുള്ളവരിൽ പോലും ഇത് നന്നായി പ്രവർത്തിക്കുന്നുണ്ട. ഈ സാഹചര്യത്തിലാണ് അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകിയത്.
ഇതിന് എത്ര ചെലവ് വരും?
മരുന്നിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 500 മുതൽ 600 രൂപ വരെ വില പ്രതീക്ഷിക്കുന്നതായി ഡിആർഡിഒ വൃത്തങ്ങൾ പറയുന്നു. 2-ഡിജി എളുപ്പത്തിൽ വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നും ഡിആർഡിഒ പറയുന്നു. ഈ പ്രോജക്റ്റിന്റെ വ്യവസായ പങ്കാളിയായ ഡോ. റെഡ്ഡീസ് ലാബ് ഇതിനകം തന്നെ ആശുപത്രികൾക്കു വേണ്ടി പരിമിതമായ അളവിൽ മരുന്ന് ഉൽപാദിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.