കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചാൽ തന്നെ നിങ്ങളുടെ പേര്, വയസ്, ലിംഗം,വാക്സിന്റെ പേര്, ആദ്യ ഡോസ് സ്വീകരിച്ച തീയതി എന്നിവ ഉൾക്കൊള്ളിച്ച ഒരു സർട്ടിഫിക്കറ്റ് ഗവണ്മെന്റ് നൽകും. അതിനാൽ, വാക്സിൻ സ്വീകരിച്ചാൽ അടുത്തതായി ചെയ്യേണ്ട കാര്യം ഈ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക എന്നതാണ്.
ആരോഗ്യസേതുആപ്പിൽ നിന്ന് കോവിഡ് 19 വാക്സിനേഷന്റെ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ആദ്യം ആരോഗ്യസേതുആപ്പ് ഡൗൺലോഡ് ചെയ്യുക. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഐ ഒ എസ് ഉപയോക്താക്കൾക്ക് ആപ്പ്‌സ്റ്റോറിൽ നിന്നും ഈ ആപ്പ്ഡൗൺലോഡ് ചെയ്യാവുന്നതാണ്. തുടർന്ന് ഈ ഘട്ടങ്ങൾ പിന്തുടരുക:
advertisement
You may also like:Covid 19 | 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം ഐവര്‍മെക്റ്റിന്‍ ശുപാര്‍ശ ചെയ്ത് ഗോവ സര്‍ക്കാര്‍
1: ഫോണിൽ ആപ്പ്തുറക്കുക. ഫോണിലെ ബ്ലൂടൂത്ത്ഓൺ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക.
2: നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. തുടർന്ന് ഓപ്പൺ ചെയ്യുന്ന പേജിന്റെ മുകളിൽ കാണുന്ന കോവിൻ ടാബിൽ ക്ലിക്ക് ചെയ്യുക.
3: വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് 13 ഡിജിറ്റുകൾ ഉള്ള നിങ്ങളുടെ ബെനിഫീഷ്യറി റഫറൻസ് ഐ ഡി നൽകുക.
4: വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാനായി ഡൗൺലോഡ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
You may also like:Pfizer Vaccine | കൗമാരക്കാർക്ക് ഫൈസർ വാക്സിൻ നൽകും; അനുമതി നൽകി അമേരിക്ക
കോവിൻ വെബ്‌സൈറ്റിൽ നിന്ന് എങ്ങനെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം?
1:https://www.cowin.gov.in/എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കോവിൻ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക.
2: 10 ഡിജിറ്റുള്ള മൊബൈൽ നമ്പറോആധാർ നമ്പറോനൽകി രജിസ്റ്റർ ചെയ്യുക. (രജിസ്ട്രേഷന്ഫോട്ടോ ഐഡന്റിറ്റിയുംആധാർ കാർഡും നിർബന്ധമായും വേണം).
3: മൊബൈൽ നമ്പർ നൽകി കഴിഞ്ഞാൽ അതിലേക്ക് ഒരു ഒ ടി പി വരും. അത് സബ്മിറ്റ് ചെയ്യുക.
4: രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ബുക്ക് ചെയ്ത തീയതിയിൽ വാക്സിനേഷൻ സെന്റർ സന്ദർശിച്ച് വാക്സിൻ സ്വീകരിക്കുക.
5: വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ബെനിഫീഷ്യറി റഫറൻസ് ഐ ഡി ലഭിക്കും. അത് ഉപയോഗിച്ച് ആരോഗ്യസേതുആപ്പിൽ നിന്ന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.