പ്രശസ്തരായ നിരവധി വ്യക്തികളാണ് കോവിഡ് (Covid 19) ബാധിച്ചതിന്ശേഷം ശരീരഭാരം വർധിക്കുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ളത്. കൊറോണയ്ക്ക് ശേഷം തന്റെ ശരീരഭാരം വർധിച്ചപ്പോൾ ആളുകൾ പ്രതികരിച്ചത് വളരെ മോശമായാണെന്ന് ടെലിവിഷൻ താരം റുബീന ദിലൈക് പറയുന്നു. തന്റെ ശരീരഭാരം വർധിച്ചപ്പോൾ ആളുകളിൽ നിന്ന് വിദ്വേഷ മെയിലുകളും കമന്റുകളുമാണ് തനിക്ക് ലഭിച്ചതെന്ന് നടി വ്യക്തമാക്കുന്നു.
തനിക് കോവിഡ് ബാധിച്ചിരുന്നതായും കോവിഡിൽ നിന്നും സുഖം പ്രാപിച്ചതിന് ശേഷം 7 കിലോ ഭാരം കൂടിയതായും റുബീന നേരത്തെ വെളിപ്പെടുത്തിയിരുന്നു. തനിക്ക് വണ്ണം വെച്ചപ്പോൾ പ്രേക്ഷകരുടെ ഭാഗത്തു നിന്നും വളരെ മോശമായ പ്രതികരണമാണ് ഉണ്ടായതെന്നും തന്റെ ഇത്രയും കാലത്തെ അധ്വാനമോ തന്റെ കഴിവോ അല്ല അവർ കണക്കിലെടുത്തതെന്നും, അതിൽ വിഷമം തോന്നുന്നുവെന്നും തന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ റുബീന വ്യക്തമാക്കി.
advertisement
കോവിഡ് ഭേദമായ ഭൂരിഭാഗം പേരിലും ശരീരഭാരം വർധിക്കുന്നുണ്ട്. കോവിഡിന് ശേഷം ശരീരഭാരം വർധിക്കുന്നത് തടയാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പരിചയപ്പെടാം. ഭക്ഷണം ഒഴിവാക്കുന്നത് തടി കുറയ്ക്കാൻ ഉചിതമായ മാർഗമല്ല. മാത്രമല്ല അത് നിങ്ങളെ കൂടുതൽ രോഗങ്ങളിലേക്ക് തള്ളി വിടുകയേയുള്ളു. നിങ്ങൾ പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാൻ പാടില്ല. ഉച്ചയ്ക്ക് അന്നജം അടങ്ങിയ ഭക്ഷണം കഴിച്ചാലും രാത്രി അവ പൂർണമായും ഒഴിവാക്കി പഴങ്ങളോ പച്ചക്കറികളോ ശീലിക്കുക. ഉച്ചയ്ക്കത്തെ ഭക്ഷണത്തിനു മുൻപും ശേഷവും സ്നാക്സുകൾ കഴിക്കാവുന്നതാണ്. എന്നാൽ ജങ്ക് ഫുഡ് ഒഴിവാക്കുക.
മാംസാഹാരങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്. ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തുക. സസ്യാഹാരം ശീലിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. കൊഴുപ്പും കലോറിയും നിറഞ്ഞ ആഹാരങ്ങൾ പൂർണമായി ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും കഴിക്കുക. ഭക്ഷണത്തിൽ നാരുകളടങ്ങിയ പച്ചക്കറികൾ കൂടുതലായി ഉൾപ്പെടുത്തുക. പച്ചക്കറികളിലും പഴങ്ങളിലും കലോറി വളരെ കുറവാണെങ്കിലും അവ പോഷകസമ്പുഷ്ടമാണ്.
ധാരാളം വെള്ളം കുടിക്കാനും പ്രത്യേകം ശ്രദ്ധിക്കണം, പ്രത്യേകിച്ച് ശൈത്യകാലത്ത്. തണുത്ത കാലാവസ്ഥ കാരണം തണുപ്പുകാലത്ത് ആളുകൾക്ക് ദാഹം അനുഭവപ്പെടില്ല. അങ്ങനെ വരുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാത്തത് തലവേദന, നിർജ്ജലീകരണം എന്നിവയ്ക്ക് കാരണമാകുന്നു. ഭക്ഷണത്തോടൊപ്പം വ്യായാമവും ശീലമാക്കണം. ജിമ്മിൽ വ്യായാമം ചെയ്യുന്നതും യോഗ ചെയ്യുന്നതുമെല്ലാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
Summary: Weight gain has been one of the biggest issues for people post COVID-19 recovery and during pandemic
