TRENDING:

Omicron | ഒരുതവണ ഒമിക്രോൺ ബാധിച്ചാൽ എല്ലാ കോവിഡ് വകഭേദങ്ങളെയും ശരീരം പ്രതിരോധിക്കുമെന്ന് ICMR പഠനം

Last Updated:

ഏറ്റവും അപകടകാരിയായ ഡെൽറ്റ വേരിയന്റ് ഉൾപ്പെടെയുള്ള ആശങ്കയുള്ള മറ്റ് വകഭേദങ്ങളെയും നിർവീര്യമാക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഒരുതവണ ഒമിക്രോൺ ബാധിച്ചാൽ എല്ലാ കോവിഡ് (Covid) വകഭേദങ്ങളെയും ശരീരം പ്രതിരോധിക്കുമെന്ന് ICMR നടത്തിയ പഠനത്തിൽ വ്യക്തമായി. ഒമിക്രോൺ (Omicron) ബാധിച്ച വ്യക്തികൾക്ക് കാര്യമായ രോഗപ്രതിരോധ പ്രതികരണം ഉണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു. ഇത് ഏറ്റവും അപകടകാരിയായ ഡെൽറ്റ വേരിയന്റ് ഉൾപ്പെടെയുള്ള ആശങ്കയുള്ള മറ്റ് വകഭേദങ്ങളെയും നിർവീര്യമാക്കും. ഒമിക്രോണിനെ തുടർന്നുള്ള രോഗപ്രതിരോധ പ്രതികരണം ഡെൽറ്റ വേരിയന്റിനെ ഫലപ്രദമായി നിർവീര്യമാക്കുമെന്നും ഡെൽറ്റ വേരിയന്റുമായി വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും പഠനം പറയുന്നു.
Covid 19 in Kerala
Covid 19 in Kerala
advertisement

39 വ്യക്തികളിലാണ് ICMR പഠനം നടത്തിയത്. അതിൽ 25 പേർ AstraZeneca COVID-19 വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തിട്ടുണ്ട്, എട്ട് പേർ ഇരട്ട ഡോസ് ഫൈസർ വാക്സിൻ എടുത്തു. ആറ് പേർ വാക്‌സിനേഷൻ എടുത്തിട്ടില്ല. കൂടാതെ, ഈ 39 പേരിൽ 28 പേർ പ്രധാനമായും യുഎഇ, സൗത്ത്/വെസ്റ്റ്/ഈസ്റ്റ് ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശികളാണ്, ഈ വ്യക്തികൾക്കെല്ലാം ഒമൈക്രോൺ വേരിയന്റാണ് ബാധിച്ചത്.

സ്വാഭാവികവുമായ COVID-19 അണുബാധയുള്ള ആളുകളിൽ IgG ആന്റിബോഡിയും ന്യൂട്രലൈസിംഗ് ആന്റിബോഡി (NAb) പ്രതികരണവും പഠനം വിലയിരുത്തി. ബി.1, ആൽഫ, ബീറ്റ, ഡെൽറ്റ, ഒമിക്രോൺ വേരിയന്റുകൾക്കെതിരായ രോഗപ്രതിരോധ പ്രതികരണത്തെ പഠനം വിശകലനം ചെയ്തു. ഒമിക്രോൺ ബാധിതരായ വ്യക്തികളിൽ പ്രതികരണം, ന്യൂട്രലൈസിംഗ് ആന്റിബോഡികൾ, ഏറ്റവും പ്രചാരത്തിലുള്ള ഡെൽറ്റ വേരിയന്റ് ഉൾപ്പെടെ, മറ്റ് വകഭേദങ്ങളെയും ഫലപ്രദമായി നിർവീര്യമാക്കും," പഠനം പറയുന്നു.

advertisement

ഈ പഠനത്തിന്റെ പ്രധാന പരിമിതി, പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ഗ്രൂപ്പിൽ പങ്കെടുക്കുന്നവരുടെ കുറവും അണുബാധയ്ക്ക് ശേഷമുള്ള വ്യാപന കാലയളവ് കുറവുമാണ് എന്നതുമാണ്. ഒമിക്രോണിനെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത വ്യക്തികളിൽ പ്രതിരോധശേഷി കുറയാനുള്ള പ്രധാന കാരണം ഇതാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഐസിഎംആർ ശാസ്ത്രജ്ഞരായ പ്രജ്ഞ ഡി യാദവ്, ഗജാനൻ എൻ സപ്കൽ, റിമ ആർ സഹായ്, പ്രിയ എബ്രഹാം എന്നിവരാണ് പഠനം നടത്തിയത്. പഠനറിപ്പോർട്ട് ജനുവരി 26-ന് bioRxiv പ്രീപ്രിന്റ് സെർവറിൽ റിലീസ് ചെയ്തു.

advertisement

NeoCoV | മൂന്നിൽ ഒരാൾക്ക് മരണം; പുതിയ വൈറസ് 'നിയോകോവ്'; മുന്നറിയിപ്പുമായി വുഹാൻ ഗവേഷകർ

ലോകം കോവിഡ് മഹാമാരിക്കിടയിൽ പെട്ടുലയുന്നതിനിടയിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷകർ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ തരം കൊറോണ വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പാണ് ഗവേഷകർ നൽകിയിരിക്കുന്നത്. 'നിയോകോവ്' (NeoCoV) എന്ന അതിമാരകമായ ഈ വൈറസ് അതിവ്യാപന ശേഷിയുള്ളതും ആയിരങ്ങളുടെ മരണത്തിനിടയാക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകിയെന്ന് വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക് ആണ് റിപ്പോർട്ട് ചെയ്‌തത്‌.

advertisement

റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, 'നിയോകോവ്' ഒരു പുതിയ വൈറസ് അല്ല. മെര്‍സ് കോവ് (MERS-CoV) വൈറസുമായി ബന്ധമുള്ള ഇത് 2012 ലും 2015 ലും മധ്യപൂര്‍വേഷന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായാണ് പറയുന്നത്. സാർസ് കോവ്- 2 ന് (SARS-CoV-2) സമാനമായി മനുഷ്യരിൽ കൊറോണ വൈറസ് ബാധയ്ക്കും ഇത് കാരണമാകും.

നിലവിൽ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകൾക്കിടയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നതും അവയ്ക്കിടയിൽ മാത്രമാണ് ഇത് പടർന്നിരിക്കുന്നതെന്നും കണ്ടെത്തിയതെങ്കിലും എന്നാൽ ബയോആർക്‌സിവ് (bioRxiv) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പുതിയ പഠനം പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180-കോവും മനുഷ്യരെ ബാധിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.

advertisement

Also read- SBI jobs| വൃഷണങ്ങളുടെ അൾട്രാ സൗണ്ട് സ്കാനിങ് വേണം; മൂന്നു മാസം ഗർഭിണിയെങ്കിൽ നിയമനമില്ല; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വുഹാൻ യൂണിവേഴ്സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്സിലെയും ഗവേഷകർ പറയുന്നതനുസരിച്ച്, മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാൻ വൈറസിന് ഒരൊറ്റ രൂപാന്തരം മാത്രമേ ആവശ്യമുള്ളൂ. ഇപ്പോഴത്തെ കൊറോണ വൈറസിനേക്കാള്‍ വിഭിന്നമായാവും ഇതു മനുഷ്യകോശങ്ങളെ ബാധിക്കുക. ആയതിനാൽ നിയോകോവിനെ ചെറുക്കാൻ മനുഷ്യശരീരത്തിലെ ആന്റിബോഡികൾക്കോ വാക്സിൻ കുത്തിവയ്പ്പിലൂടെ നേടിയെടുത്ത പ്രതിരോധ ശക്തിക്കോ കഴിയില്ലെന്നതും വൈറസിനെ മാരകശേഷിയുള്ളതാക്കുമെന്ന് ഇവർ ആശങ്കപ്പെടുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | ഒരുതവണ ഒമിക്രോൺ ബാധിച്ചാൽ എല്ലാ കോവിഡ് വകഭേദങ്ങളെയും ശരീരം പ്രതിരോധിക്കുമെന്ന് ICMR പഠനം
Open in App
Home
Video
Impact Shorts
Web Stories