TRENDING:

കോവിഡ് രണ്ടാം തരംഗം; ഒറ്റദിവസം മരിച്ചത് 50 ഡോക്ടർമാർ; ഇതുവരെ 244 പേർക്ക് ജീവൻ നഷ്ടമായെന്ന് IMA

Last Updated:

25 കാരനായ ഡോ.അനസ് മുജാഹിദ് ആണ് കോവിഡിന് കീഴടങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ ഏറ്റവും പ്രായം കൂടിയ വ്യക്തി 90കാരനായ എസ്.സത്യമൂർത്തിയും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയിരിക്കുകയാണ്. രോഗബാധിതർക്കൊപ്പം മരണപ്പെടുന്നവരുടെയും എണ്ണം ഉയർന്നു നിൽക്കുകയാണ്. സാധാരണക്കാർ മാത്രമല്ല കോവിഡ് മുന്നണിപ്പോരാളികളായ നിരവധി ആരോഗ്യപ്രവർത്തകരും രണ്ടാം തരംഗത്തിൽ കോവിഡിന് കീഴടങ്ങുകയാണ്.
advertisement

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (IMA) കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ 244 ഡോക്ടർമാർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ഞായറാഴ്ച മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് അൻപത് മരണങ്ങളാണ്. ഡോക്ടർമാരുടെ മരണസംഖ്യയിൽ മുന്നിൽ നിൽക്കുന്നത് ബീഹാറാണ്. ഇവിടെ നിന്നും 69 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 34 മരണങ്ങളുമായി ഉത്തർപ്രദേശും 27 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഡൽഹിയും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ 3% ഡോക്ടര്‍മാർ മാത്രമാണ് കോവിഡ് വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയത്.

advertisement

Also Read-മൂന്നു കോടി ഡോസ് വാക്‌സിന്‍ വിപണിയില്‍ നിന്ന് കണ്ടെത്താന്‍ ശ്രമം; ആഗോള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നു; മുഖ്യമന്ത്രി

25 കാരനായ ഡോ.അനസ് മുജാഹിദ് ആണ് കോവിഡിന് കീഴടങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ എന്നാണ് ഐഎംഎ പറയുന്നത്. ഏറ്റവും പ്രായം കൂടിയ വ്യക്തി വിശാഖപട്ടണം സ്വദേശിയായ എസ്.സത്യമൂർത്തിയും. ഒരു റിട്ടയർഡ് പ്രൊഫസർ കൂടിയായിരുന്നു 90 കാരനായ സത്യമൂർത്തി. ഡൽഹി ഗുരു തേജ് ബഹദൂർ ഹോസ്പിറ്റലിലെ ജൂനിയർ റെസിഡന്‍റ് ഡോക്ടർ ആയിരുന്ന അനസ് കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമായത്.

advertisement

കഴിഞ്ഞ വർഷം രാജ്യത്തൊട്ടാകെ 730 ഡോക്ടർമാർ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഐഎംഎ പറയുന്നത്. എന്നാൽ ഈ കണക്കുകൾ കണ്ടെത്തിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

"കഴിഞ്ഞ വർഷം രാജ്യത്തെ 730 ഡോക്ടർമാരെയാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്. ഈ വർഷം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 244 പേരെയും നഷ്ടപ്പെട്ടു. രണ്ടാം തരംഗം എല്ലാവർക്കും പ്രത്യേകിച്ച് കോവിഡ് പോരാട്ടത്തിന്‍റെ മുൻ‌നിരയിലുള്ളവർക്ക് അങ്ങേയറ്റം മാരകമാണെന്ന് തെളിയിക്കുന്നതാണിത്.. വൈറസിനെ പ്രതിരോധിക്കാൻ മെഡിക്കൽ സ്റ്റാഫുകൾക്കിടയിൽ പ്രതിരോധ കുത്തിവയ്പ്പ് സജീവമായി വർദ്ധിപ്പിക്കേണ്ടതുണ്ട്' എന്നാണ് ദി ഹിന്ദുവിനോട് സംസാരിക്കവെ ഐഎംഎ പ്രസിഡന്റ് ജെ.എ ജയലാൽ അറിയിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് രണ്ടാം തരംഗം; ഒറ്റദിവസം മരിച്ചത് 50 ഡോക്ടർമാർ; ഇതുവരെ 244 പേർക്ക് ജീവൻ നഷ്ടമായെന്ന് IMA
Open in App
Home
Video
Impact Shorts
Web Stories