ഇതിനൊപ്പം മുൻഗണനാ ഗ്രൂപ്പുകളുടെ ഡാറ്റാ ബേസ് തയ്യാറാക്കൽ, ആളുകളെ തെരഞ്ഞെടുക്കൽ വാക്സിൻ നൽകുന്നതിന് മുന്നോടിയായി അവരെ പരിശീലിപ്പിക്കൽ എന്നിവയടക്കമുള്ള കാര്യങ്ങൾക്കായി എല്ലാവിധ തയ്യാറെടുപ്പുകളും സര്‍ക്കാർ നടത്തിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read-Covid 19 | സന്നിധാനത്ത് കോവിഡ് വ്യാപനം കൂടുന്നു; ആന്‍റിജൻ പരിശോധനയിൽ 36 പേർക്ക് രോഗം സ്ഥിരീകരിച്ചു
കോവിഡ് പോരാട്ടത്തിൽ മുൻനിരയിൽ നിൽക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്സ് എന്നിവരാണ് വാക്സിൻ മുൻഗണനാപട്ടികയിൽ ആദ്യം തന്നെയുള്ളത്. എന്നാൽ ഇവർക്കൊപ്പം തന്നെ ജനക്കൂട്ടവുമായി ഇടപഴകേണ്ടി വരുന്ന പൊതുപ്രതിനിധികളെ കൂടി ഈ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അനിൽ വിജ് പറയുന്നു. എംപിമാർ, എംഎൽഎമാർ എന്നിവർക്ക് പുറമെ പൊലീസ്, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥർ, സാനിറ്ററി, മുനിസിപ്പൽ തൊഴിലാളികൾ, നിയമനിർമ്മാതാക്കൾ തുടങ്ങിയവരും ഈ പൊതുപ്രതിനിധികളുടെ പട്ടികയിൽ വരുമെന്നാണ് അദ്ദേഹം പറയുന്നത്.
advertisement
കോവിഡ് വാക്സിൻ ലഭ്യമാകുന്ന സാഹചര്യത്തിൽ മുൻഗണനാ പട്ടിക തയ്യാറാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ആ സാഹചര്യത്തിലാണ് ഹരിയാന സർക്കാരിന്‍റെ പ്രതികരണം. രോഗവ്യാപനത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്‍ഗണനാപട്ടിക തയ്യാറാക്കേണ്ടത്. വാക്സിൻ വിതരണത്തിൽ ആരോഗ്യപ്രവർത്തകര്‍ക്കും 65 വയസിന് മുകളില്‍ പ്രായമുള്ളവർക്കുമാണ് മുൻഗണനയെന്ന് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്‍ വ്യക്തമാക്കിയിരുന്നു.